വേണ്ടത് ഒരു ഗോൾ കൂടി, അർജന്റൈൻ ജേഴ്സിയിൽ മെസ്സിയെ കാത്തിരിക്കുന്നത് ഈ നേട്ടം!
അർജന്റൈൻ ജേഴ്സിയിൽ മെസ്സിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഏറ്റവും നല്ല വർഷമായിരിക്കും 2021. ഏറെ നാളെത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് അർജന്റീനക്കൊപ്പം ഒരു കിരീടം മെസ്സിക്ക് നേടാൻ സാധിച്ചത് ഈ വർഷമായിരുന്നു. ഏതായാലും ഒരിടവേളക്ക് ശേഷം മെസ്സിയെ അർജന്റൈൻ ജേഴ്സിയിൽ ഒരു ചെറിയ നേട്ടം കൂടി കാത്തിരിക്കുന്നുണ്ട്.
Lionel Messi Could Achieve a Feat Not Reached Since 2012 With Next Goal for Argentina https://t.co/sloc7MWQN9
— PSG Talk (@PSGTalk) October 11, 2021
നിലവിൽ ഈ വർഷം മെസ്സി അർജന്റീന ജേഴ്സിയിൽ ആകെ 9 ഗോളുകൾ നേടിക്കഴിഞ്ഞു.അഞ്ച് ഗോളുകൾ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലും നാല് ഗോളുകൾ കോപ്പ അമേരിക്കയിലുമായിരുന്നു മെസ്സി നേടിയിരുന്നത്. ഒരു ഗോൾ കൂടി നേടിയാൽ ഈ കലണ്ടർ വർഷം അർജന്റീനക്ക് വേണ്ടി പത്ത് ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിക്കും. ഇതിന് മുമ്പ് 2012-ലാണ് മെസ്സി അർജന്റീനക്ക് വേണ്ടി ഒരു വർഷത്തിൽ 10 ഗോളുകൾ പിന്നിട്ടിരുന്നത്.അന്ന് 9 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളായിരുന്നു മെസ്സി നേടിയിരുന്നത്.
ഇനി ഈ വർഷം മൂന്ന് മത്സരങ്ങളാണ് മെസ്സിക്ക് അർജന്റീന ജേഴ്‌സിയിൽ അവശേഷിക്കുന്നത്. അടുത്ത പെറുവിനെതിരെ മത്സരത്തിൽ മെസ്സിക്ക് ഈ നേട്ടം പൂർത്തിയാക്കാൻ കഴിയുമോ എന്നുള്ളതാണ് ആരാധകർക്കറിയേണ്ടത്. കഴിഞ്ഞ ഉറുഗ്വക്കെതിരെയുള്ള മത്സരത്തിൽ മെസ്സിയുടെ വകയായിരുന്നു അർജന്റീനയുടെ ആദ്യ ഗോൾ.