മെസ്സിയുടെ ജേഴ്‌സി അണിയുന്നതിൽ അഭിമാനം, ലക്ഷ്യം ചാമ്പ്യൻസ് ലീഗും ലാലിഗയും : ഫാറ്റി
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ ലെവാന്റെയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ യുവസൂപ്പർ താരം അൻസു ഫാറ്റി പകരക്കാരനായി വന്നു കൊണ്ട് ഗോൾ നേടിയത് ആരാധകർക്ക് ഏറെ സന്തോഷം നൽകിയ ഒരു കാര്യമായിരുന്നു. 322 ദിവസം പരിക്ക് മൂലം പുറത്തിരുന്ന ഫാറ്റി സൂപ്പർ താരം മെസ്സിയുടെ പത്താം നമ്പർ ജേഴ്സി അണിഞ്ഞായിരുന്നു കളത്തിലേക്കിറങ്ങിയത്. എന്നാൽ അതിന്റെ സമ്മർദ്ദങ്ങൾ ഒന്നും കാണിക്കാതെ താരം ഉടൻ തന്നെ ഒരു ഗോൾ നേടുകയും ചെയ്തു.
ഏതായാലും മത്സരശേഷം വളരെ ആത്മവിശ്വാസത്തോടെയാണ് ഫാറ്റി സംസാരിച്ചത്. തങ്ങൾ ബാഴ്‌സയാണെന്നും ലക്ഷ്യം ചാമ്പ്യൻസ് ലീഗും ലാലിഗയുമാണ് എന്നാണ് ഫാറ്റി അറിയിച്ചിട്ടുള്ളത്. മെസ്സിയുടെ പത്താം നമ്പർ ജേഴ്സി അണിയുന്നതിൽ താൻ അഭിമാനം കൊള്ളുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
താരത്തിന്റെ വാക്കുകൾ ഫുട്ബോൾ എസ്പാന റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 27, 2021
” എന്റെ ഡോക്ടർമാർക്കും അത്പോലെ തന്നെ എന്റെ കൂടെ നിന്നവർക്കും ഞാൻ നന്ദി അറിയിക്കുന്നു.ഞങ്ങൾ ബാഴ്‌സയാണ്. അത്കൊണ്ട് തന്നെ എല്ലാം നേടലാണ് ഞങ്ങളുടെ ലക്ഷ്യം.ലാലിഗയും ചാമ്പ്യൻസ് ലീഗും ഉൾപ്പെടുന്ന എല്ലാ കിരീടങ്ങളും ഞങ്ങളുടെ ലക്ഷ്യമാണ്.മെസ്സിക്ക് ശേഷം ഈ നമ്പർ ടെൻ അണിയുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു.ഈയൊരു അവസരം നൽകിയതിന് ഞാൻ ക്ലബ്ബിനോടും ക്യാപ്റ്റൻമാരോടും നന്ദി അറിയിക്കുന്നു ” ഫാറ്റി പറഞ്ഞു.
ഇനി ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയെയാണ് ബാഴ്‌സക്ക് നേരിടാനുള്ളത്. ആ മത്സരത്തിൽ ഫാറ്റി ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് ആരാധകപ്രതീക്ഷ.