ഇനിയും മെച്ചപ്പെടേണ്ടതുണ്ട്, തുറന്ന് പറഞ്ഞ് നെയ്മർ!
ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് ലിയോണിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പിഎസ്ജി പരാജയപ്പെടുത്തിയപ്പോൾ ആദ്യ ഗോൾ നേടിയത് സൂപ്പർ താരം നെയ്മർ ജൂനിയറായിരുന്നു. മത്സരത്തിൽ ലഭിച്ച പെനാൽറ്റി നെയ്മർ അനായാസം വലയിൽ എത്തിച്ചു കൊണ്ടാണ് സമനില ഗോൾ നേടിയത്. എന്നാൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനമല്ല പിഎസ്ജിയിൽ നിന്നും ആരാധകർക്ക് ലഭിച്ചത്. അത് തന്നെയാണ് സൂപ്പർ താരം നെയ്മർ ജൂനിയർ അറിയിച്ചിട്ടുള്ളത്. മത്സരത്തിൽ താൻ ഹാപ്പിയാണെന്നും എന്നാൽ ഞങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട് എന്നുമാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.
Video: ‘We Have to Progress’ – Neymar Discusses How PSG Continues to Improve and Round Into Form https://t.co/Z728s48Jb2
— PSG Talk (@PSGTalk) September 20, 2021
” സ്വന്തം മൈതാനത്ത് ഇതൊരു മികച്ച റിസൾട്ട് ആണ്.ഞങ്ങൾക്ക് ഗോളുകൾ നേടാനായിട്ടുണ്ട്.ഞങ്ങൾ ഹാപ്പിയാണ്.ടീം ഒന്നടങ്കം മികച്ച പരിശ്രമത്തിലൂടെയാണ് മുന്നോട്ട് പോവുന്നത്.പക്ഷേ ഞങ്ങൾ കുറച്ചു കൂടെ നല്ല രൂപത്തിൽ കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിന് ഞങ്ങൾക്ക് കഴിയുമെന്ന് എനിക്കറിയാം.പതിയെ പതിയെ ഞങ്ങൾ ഇമ്പ്രൂവ് ആവുന്നുണ്ട്.ഞങ്ങളുടെ ലക്ഷ്യങ്ങൾ നേടണമെങ്കിൽ ഇമ്പ്രൂവ് ആകൽ അത്യാവശ്യമാണ്.ഇത് സീസണിന്റെ തുടക്കമാണ്. കുറച്ചു മത്സരങ്ങൾ മാത്രമാണ് ഞങ്ങൾ കളിച്ചിട്ടുള്ളത്.ഞങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്. ഫിസിക്കൽ കണ്ടീഷനിലും കാര്യമായ പുരോഗതി വരാനുണ്ട്.പക്ഷേ ഈയൊരു ജയത്തിൽ ഞങ്ങൾ എല്ലാവരും ഹാപ്പിയാണ് ” നെയ്മർ പറഞ്ഞു.