സൂപ്പർ ത്രയം ഇന്നിറങ്ങിയേക്കും? പിഎസ്ജിയുടെ സാധ്യത ഇലവൻ ഇങ്ങനെ!
ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിനുള്ള ഒരുക്കത്തിലാണ് വമ്പൻമാരായ പിഎസ്ജി. ക്ലബ് ബ്രൂഗെയാണ് പിഎസ്ജിയുടെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ക്ലബ് ബ്രൂഗെയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിൽ, ആദ്യമായി മെസ്സി-നെയ്മർ-എംബപ്പേ ത്രയം ഒരുമിച്ച് ഇറങ്ങുമെന്നാണ് സൂചനകൾ. ഇന്നത്തെ സാധ്യത ഇലവനിൽ മൂവർക്കും ഇടമുണ്ട്. ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ഈ കൂട്ടുകെട്ടിനെ ഇന്ന് കാണാമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏതായാലും ഇന്നത്തെ മത്സരത്തിനുള്ള പിഎസ്ജിയുടെ സാധ്യത ഇലവൻ ഒന്ന് പരിശോധിക്കാം.
PSG predicted lineup vs Club Brugge – Champions League https://t.co/cEuip32oij
— Murshid Ramankulam (@Mohamme71783726) September 15, 2021
ഗോൾകീപ്പറായി കൊണ്ട് ഡോണ്ണാരുമ സ്റ്റാർട്ട് ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. നവാസിന്റെ സ്ഥാനം ബെഞ്ചിലായിരിക്കും.റൈറ്റ് ബാക്ക് പൊസിഷനിൽ അഷ്‌റഫ് ഹാക്കിമിയായിരിക്കും. സെന്റർ ബാക്കുമാരായി മാർക്കിഞ്ഞോസും കിമ്പമ്പെയുമുണ്ടാവും. പരിക്ക് കാരണം റാമോസിന് സ്‌ക്വാഡിൽ ഇടം ലഭിച്ചിട്ടില്ല.ലെഫ്റ്റ് ബാക്കായി നുനോ മെൻഡസിനെയാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.കുർസാവ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്.
മധ്യനിരയിൽ ഡാനിലോ പെരേര,ആൻഡർ ഹെരേര, വൈനാൾഡം എന്നിവർ അണിനിരന്നേക്കുമെന്നാണ് സൂചനകൾ.ഇദ്രിസ ഗയെക്ക് സസ്പെൻഷൻ ആയതിനാലാണ് ഡാനിലോക്ക് ഇടം ലഭിക്കുക.മുന്നേറ്റനിരയിൽ മെസ്സി-നെയ്മർ-എംബപ്പേ എന്നിവർ ഇറങ്ങിയേക്കും. മൂവരും ഇതുവരെ ഒരുമിച്ച് കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആ ഒരു മുഹൂർത്തത്തിന് സാക്ഷിയാവാനുള്ള ഒരുക്കത്തിലാണ് ആരാധകർ.