അർജന്റൈൻ ജേഴ്‌സിയിൽ മെസ്സിയുടെ പ്രിയപ്പെട്ട എതിരാളികൾ ആരൊക്കെ? കണക്കുകൾ ഇങ്ങനെ!

ബൊളീവിയക്കെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഹാട്രിക് നേടിക്കൊണ്ടാണ് മെസ്സി പെലെയുടെ റെക്കോർഡ് മറികടന്നിരുന്നത്.ലാറ്റിനമേരിക്കയിൽ അന്താരാഷ്ട്ര ജേഴ്സിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമാവാൻ മെസ്സിക്ക് സാധിച്ചിരുന്നു.79 ഗോളുകളാണ് മെസ്സി അർജന്റീനക്ക്‌ വേണ്ടി ഇതുവരെ നേടിയിട്ടുള്ളത്. നിലവിൽ ആക്റ്റീവ് ഗോൾസ്‌കോറർമാരിൽ രണ്ടാം സ്ഥാനത്താണ് മെസ്സി. 111 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോയാണ് ഒന്നാം സ്ഥാനത്ത്.

2006-ൽ ക്രോയേഷ്യക്കെതിരെ നടന്ന സൗഹൃദമത്സരത്തിലായിരുന്നു മെസ്സി അർജന്റീനക്ക്‌ വേണ്ടി തന്റെ ആദ്യഗോൾ നേടിയത്. മെസ്സി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ എതിരാളി, അതിപ്പോൾ ബൊളീവിയയാണ്. എട്ട് ഗോളുകളാണ് മെസ്സി ബൊളീവിയക്കെതിരെ നേടിയിട്ടുള്ളത്. മെസ്സി ഗോൾ നേടിയ രാജ്യങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.


Bolivia (8)
Ecuador (6)
Brazil (5)
Uruguay (5)
Chile (5)
Paraguay (5)
Venezuela (4)
Nigeria (3)
Haiti (3)
Panama (3)
Guatemala (3)
Switzerland (3)
Colombia (3)
Mexico (3)
Nicaragua (2)
Hong Kong (2)
Spain (2)
Algeria (2)
Croatia ( 2)
Bosnia and Herzegovina (1)
Serbia and Montenegro (1)
Germany (1)
France (1)
Portugal (1)
Albania (1)
Germany (1)
Slovenia ( 1)
Iran ( 1)
USA (1)

ഇനി അടുത്ത മാസവും മെസ്സി അർജന്റീനക്കായി കളത്തിലിറങ്ങിയേക്കും. പെറു, ഉറുഗ്വ, പരാഗ്വ എന്നിവരൊക്കെയാണ് അർജന്റീനയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *