ഹാട്രിക്ക് നേടി ചരിത്രം കുറിച്ച് മെസ്സി, അർജന്റീനക്ക് തകർപ്പൻ ജയം!
സൂപ്പർ താരം ലയണൽ മെസ്സി ഹാട്രിക്കോടെ മിന്നിത്തിളങ്ങിയപ്പോൾ അർജന്റീനക്ക് ഉജ്ജ്വലവിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബൊളീവിയയെയാണ് തകർത്തു വിട്ടത്. മൂന്ന് ഗോളുകളും പിറന്നത് ലയണൽ മെസ്സിയുടെ ബൂട്ടിൽ നിന്നായിരുന്നു.മത്സരത്തിന്റെ 14,65,89 മിനുട്ടുകളിലാണ് മെസ്സി വല ചലിപ്പിച്ചത്. ഇതോടെ മറ്റൊരു റെക്കോർഡ് കൂടി മെസ്സി സ്വന്തം പേരിലേക്ക് എഴുതി ചേർത്തിട്ടുണ്ട്. ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ താരമാവാൻ മെസ്സിക്ക് സാധിച്ചു.77 ഗോളുകൾ നേടിയ ബ്രസീലിയൻ ഇതിഹാസം പെലെയെയാണ് മെസ്സി മറികടന്നത്. മെസ്സി അർജന്റീനക്കായി 79 ഗോളുകൾ പൂർത്തിയാക്കി കഴിഞ്ഞു.
Another record for Messi 🇦🇷🔥
— FOX Soccer (@FOXSoccer) September 10, 2021
He passes Pele to become the top South American goalscorer in men’s international history! pic.twitter.com/RL9kPXCfyw
മെസ്സി, ലൗറ്ററോ, പപ്പു ഗോമസ്, ഡി മരിയ എന്നിവരൊക്കെ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു.മത്സരത്തിന്റെ 14-ആം മിനിറ്റിലാണ് മെസ്സിയുടെ ആദ്യ ഗോൾ പിറക്കുന്നത്.പരേഡസ് നൽകിയ ബോൾ ബോക്സിന് വെളിയിൽ നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് മെസ്സി വലയിൽ എത്തിച്ചത്.64-ആം മിനുട്ടിലാണ് മെസ്സിയുടെ രണ്ടാം ഗോൾ പിറന്നത്.ലൗറ്ററോയുമായി നടത്തിയ മുന്നേറ്റത്തിനൊടുവിൽ മെസ്സി ഫിനിഷ് ചെയ്യുകയായിരുന്നു.88-ആം മിനിറ്റിൽ വീണ്ടും വല കുലുക്കി കൊണ്ട് മെസ്സി ഹാട്രിക് തികച്ചു.ജോക്കിൻ കൊറെയയുടെ ഷോട്ട് ബൊളീവിയ കീപ്പർ തടഞ്ഞുവെങ്കിലും റീബൗണ്ട് ലഭിച്ച ബോൾ മെസ്സി ഫിനിഷ് ചെയ്യുകയായിരുന്നു.ജയത്തോടെ അർജന്റീനയുടെ പോയിന്റ് സമ്പാദ്യം 18 ആയി ഉയർന്നു.