മെസ്സിക്കെതിരെയുള്ള ഫൗൾ, മാപ്പ് പറഞ്ഞ് മാർട്ടിനെസ്!

കഴിഞ്ഞ ദിവസം നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന വെനിസ്വേലയെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ 28-ആം മിനുട്ടിൽ സൂപ്പർ താരം ലയണൽ മെസ്സി ഗുരുതരമായ ഫൗളിന് ഇരയായിരുന്നു.വെനിസ്വേലയുടെ ഡിഫൻഡറായ ലൂയിസ് മാർട്ടിനെസായിരുന്നു മെസ്സിയെ ഫൗളിന് വിധേയമാക്കിയത്. തുടർന്ന് താരത്തിന് റെഡ് കാർഡ് ലഭിക്കുകയും പുറത്ത് പോവുകയും ചെയ്തിരുന്നു.

ഈയൊരു സംഭവത്തിന് ശേഷം മാപ്പ് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മാർട്ടിനെസ്. വെനിസ്വേല ടീമിനോടും ആരാധകരോടുമാണ് ഇദ്ദേഹം മാപ്പ് പറഞ്ഞിട്ടുള്ളത്. അതേസമയം മെസ്സിയെ മാർട്ടിനെസ് പരാമർശിച്ചിട്ടില്ല.തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് താരം ക്ഷമാപണം നടത്തിയത്.അതിങ്ങനെയാണ്.

” എനിക്ക് ഇന്ന് കൂടുതൽ ഒന്നും തന്നെ പറയാനില്ല. എന്നെ അറിയുന്നവർക്ക് അറിയാം, ഞാൻ താരങ്ങളെ ശാരീരികമായി നേരിടാത്ത വ്യക്തിയാണ് എന്നുള്ളത്.ഞങ്ങളെ ഹൃദയത്തിൽ നിന്നും പിന്തുണച്ച വെനിസ്വേലൻ ആരാധകരോടും, എന്റെ സഹതാരങ്ങളോടും എന്റെ കോച്ചിങ് സ്റ്റാഫിനോടും ഞാൻ മാപ്പ് ചോദിക്കുന്നു.ഞാൻ എന്റെ രാജ്യത്തെ ഇഷ്ടപ്പെടുന്നു.ഞാൻ എന്റെ ഉത്തരവാദിത്തം അനുമാനിക്കുകയും ചെയ്യുന്നു ” ഇതാണ് മാർട്ടിനെസ് കുറിച്ചിട്ടുള്ളത്.

അതേസമയം മെസ്സിക്ക്‌ ചെറിയ അസ്വസ്ഥതകൾ ഉണ്ടെങ്കിലും പേടിക്കാനില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ബ്രസീലിനെതിരെയുള്ള മത്സരത്തിൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ തന്നെ ഉണ്ടാവുമെന്നാണ് പ്രമുഖ മാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.അതേസമയം വെനിസ്വേലയുടെ എതിരാളികൾ പെറുവാണ്.

Leave a Reply

Your email address will not be published. Required fields are marked *