മെസ്സിയെ തടയുന്നതിൽ ജാഗ്രത പുലർത്തണം: കൊളംബിയൻ പരിശീലകൻ!
കോപ്പ അമേരിക്കയുടെ സെമി ഫൈനലിൽ കൊളംബിയയുടെ എതിരാളികൾ അർജന്റീനയാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 6:30-നാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിൽ അർജന്റീനയെ പരാജയപ്പെടുത്തി കൊണ്ട് ഫൈനലിലേക്ക് മുന്നേറുക എന്നുള്ളത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രസ്താവിച്ചിരിക്കുകയാണ് കൊളംബിയയുടെ പരിശീലകനായ റെയ്നാൾഡോ റുവേദ. കൂടാതെ സൂപ്പർ താരം ലയണൽ മെസ്സിയെ തടയുന്നതിലും കൊളംബിയ ജാഗ്രത പുലർത്തണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
Técnico da Colômbia pede concentração para superar Messi e a Argentina em semifinal
— ge (@geglobo) July 5, 2021
Reinaldo Rueda tentará levar o time à uma final de Copa América após 20 anoshttps://t.co/F30hBmzyIh
” മെസ്സിയുടെ പ്രതിഭയെ പറ്റി നമുക്ക് എല്ലാവർക്കുമറിയാം.അത്കൊണ്ട് തന്നെ മെസ്സിയെ തടയുന്നതിൽ കൊളംബിയ ജാഗ്രത പുലർത്തേണ്ടതുണ്ട്.കൊളംബിയ എപ്പോഴും ഒഫൻസീവായിട്ട് തന്നെയാണ് കളിക്കുക.ഒരുപാട് കപ്പാസിറ്റിയുള്ള ടീമാണ് അർജന്റീന. അവരെ ഞങ്ങൾ ബഹുമാനിക്കുകയും ചെയ്യുന്നു.പക്ഷേ അവരെ പുറത്താക്കാനും അത് വഴി ഫൈനലിൽ പ്രവേശിക്കാനുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.സെമിയിലെത്തി എന്നുള്ളത് ഞങ്ങൾക്ക് ഒരുപാട് മോട്ടിവേഷൻ നൽകുന്നുണ്ട്.ഞങ്ങളുടെ ഇമോഷൻ നിയന്ത്രിച്ച്, ശാന്തമായി കളിച്ച് എതിരാളികളെ കീഴടക്കി ഫൈനലിൽ എത്താനാണ് ഞങ്ങൾ ശ്രമിക്കേണ്ടത്.ഗ്രൂപ്പ് ഘട്ടത്തിൽ ഞങ്ങൾ വെല്ലുവിളികൾ നേരിട്ടിരുന്നു.പക്ഷേ ഫൈനലിൽ എത്താൻ കഴിയുമെന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത് ” റുവേദ പറഞ്ഞു. 2001-ലെ കോപ്പ അമേരിക്ക കിരീടം നേടാൻ സാധിച്ചവരാണ് കൊളംബിയ. അതിന് ശേഷമുള്ള ആദ്യത്തെ ഫൈനലാണ് ഇക്കുറി കൊളംബിയ ലക്ഷ്യം വെക്കുന്നത്.