ഫ്രീകിക്ക് ഗോളും ഇരട്ടഅസിസ്റ്റുകളും, മെസ്സിയുടെ ചിറകിലേറി അർജന്റീന സെമിയിൽ!
സൂപ്പർ താരം ലയണൽ മെസ്സി ഒരിക്കൽ കൂടി തന്റെ മായാജാലം പുറത്തെടുത്തപ്പോൾ അർജന്റീന ഇക്വഡോറിനെ തകർത്തു വിട്ടത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്. ഒരു ഫ്രീകിക്ക് ഗോളും രണ്ട് അസിസ്റ്റുകളുമായി മെസ്സി കളം നിറയുകയായിരുന്നു. ജയത്തോടെ അർജന്റീന കോപ്പ അമേരിക്കയുടെ സെമി ഫൈനലിൽ പ്രവേശിച്ചു. കൊളംബിയയാണ് അർജന്റീനയുടെ എതിരാളികൾ. അർജന്റീനക്ക് വേണ്ടി മെസ്സിക്ക് പുറമേ ലൗറ്ററോ മാർട്ടിനെസ്, റോഡ്രിഗോ ഡി പോൾ എന്നിവരാണ് ഗോളുകൾ നേടിയത്.
Death,
— BroBible (@BroBible) July 4, 2021
Taxes,
Lionel Messi scoring on a free kick 🎯pic.twitter.com/Uz9F8BVFcO
മത്സരത്തിന്റെ നാല്പതാം മിനുട്ടിലാണ് അർജന്റീന ആദ്യഗോൾ നേടുന്നത്. മെസ്സി നീക്കി നൽകിയ പന്ത് റോഡ്രിഗോ ഡി പോൾ ഒരു പിഴവും കൂടാതെ ലക്ഷ്യം കാണുകയായിരുന്നു.രണ്ടാം പകുതിയുടെ 85-ആം മിനുട്ടിലാണ് അർജന്റീന രണ്ടാം ഗോൾ നേടുന്നത്.ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് മെസ്സി തന്നെയായിരുന്നു. ഒരു തകർപ്പൻ ഷോട്ടിലൂടെ ലൗറ്ററോയാണ് ഫിനിഷ് ചെയ്തത്. പിന്നീടാണ് മെസ്സിയുടെ ഗോൾ വരുന്നത്.എയ്ഞ്ചൽ ഡി മരിയയെ ഫൗൾ ചെയ്തതിന് ഇക്വഡോർ താരം ഹിൻകാപിക്ക് റെഡ് ലഭിക്കുകയായിരുന്നു. തുടർന്ന് ബോക്സിന് തൊട്ടു വെളിയിൽ നിന്ന് ലഭിച്ച ഫ്രീകിക്ക് മെസ്സി ലക്ഷ്യം കാണുകയായിരുന്നു. ഇതോടെ ഈ കോപ്പയിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ താരം ലയണൽ മെസ്സിയായി.