ഈ യൂറോയിൽ നിരാശ മാത്രം നൽകിയ സൂപ്പർ താരങ്ങൾ ഇവരൊക്കെ!

ഒട്ടും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങൾ അരങ്ങേറിയ ഒരു യൂറോ കപ്പാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. പല പ്രമുഖരും ക്വാർട്ടർ പോലും കാണാതെ പുറത്തായി കഴിഞ്ഞു. പോർച്ചുഗൽ, ഫ്രാൻസ്, ജർമ്മനി, നെതർലാന്റ്സ് എന്നിവർക്കാണ് അട്ടിമറി തോൽവിയേറ്റുവാങ്ങേണ്ടി വന്നത്. അത്പോലെ തന്നെ ഈ യൂറോയിൽ മിന്നി തിളങ്ങുമെന്ന് പ്രതീക്ഷിക്കപ്പെട്ട പല താരങ്ങളും നിരാശജനകമായ പ്രകടനമായിരുന്നു പുറത്തെടുത്തത്.

അതിൽ ആദ്യത്തെ താരം കിലിയൻ എംബപ്പേയാണ്. സൂപ്പർ താരമായി വാഴ്ത്തപ്പെടുന്ന എംബപ്പേക്ക് ഈ യൂറോ കപ്പിൽ തൊട്ടതെല്ലാം പിഴച്ചു. കഴിഞ്ഞ വേൾഡ് കപ്പിൽ മികച്ച രൂപത്തിൽ കളിച്ച താരത്തിന് ആ പ്രകടനം പുറത്തെടുക്കാൻ ഇത്തവണ കഴിഞ്ഞില്ല.ഫ്രാൻസിനായി എല്ലാ മിനുട്ടും കളിച്ച എംബപ്പേക്ക് ഒരൊറ്റ ഗോൾ പോലും നേടാനായില്ല എന്ന് മാത്രമല്ല നിർണായക പെനാൽറ്റി പാഴാക്കുകയും ചെയ്തു. ഇതോടടെ താരത്തിന് വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.കൂടാതെ കളത്തിന് പുറത്തും പ്രശ്നങ്ങൾ ഉണ്ടെന്ന് മാധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

മറ്റൊരു താരം പോർച്ചുഗല്ലിന്റെ മിഡ്‌ഫീൽഡർ ബ്രൂണോ ഫെർണാണ്ടസാണ്.യുണൈറ്റഡിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ബ്രൂണോക്ക് ഈ യൂറോയിൽ ഒരു ഗോളോ അസിസ്റ്റോ നേടാൻ സാധിച്ചിരുന്നില്ല. മാത്രമല്ല അവസാന രണ്ട് മത്സരങ്ങളിൽ താരത്തിന് പരിശീലകൻ ആദ്യഇലവൻ ഇടം നൽകിയിരുന്നുമില്ല.

മറ്റൊരു താരം പോർച്ചുഗല്ലിന്റെ തന്നെ ജാവോ ഫെലിക്സാണ്. താരത്തിനും ഈ യൂറോയിൽ ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചില്ല.ഫെലിക്സിനും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

മറ്റൊരു താരം ഗാരെത് ബെയ്‌ലാണ്.തുർക്കിക്കെതിരെയുള്ള രണ്ട് അസിസ്റ്റുകൾ മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ആ മത്സരത്തിൽ താരം ഒരു പെനാൽറ്റി പാഴാക്കിയിരുന്നു.2019 ഒക്ടോബറിന് ശേഷം തന്റെ രാജ്യത്തിനായി ഗോൾ നേടാൻ ബെയ്ലിന് സാധിച്ചില്ല. ഡെന്മാർക്കിനോട്‌ പരാജയപ്പെട്ടു കൊണ്ടാണ് വെയിൽസ് പുറത്തായത്.

സെർജിയോ റാമോസ്, സ്ലാട്ടൻ ഇബ്രാഹിമോവിച്ച്,വാൻ ഡൈക്ക്, അൻസു ഫാറ്റി,ടെർ സ്റ്റീഗൻ,മാർക്കോ റൂസ്,യാൻ ഒബ്ലക്,മാർട്ടിൻ ഒഡേഗാർഡ്,എർലിങ് ഹാലണ്ട് എന്നീ സൂപ്പർ താരങ്ങൾക്ക് ഈ യൂറോയിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *