ഇരട്ടഗോളുകളും അസിസ്റ്റുമായി മെസ്സി, ബൊളീവിയയെ തരിപ്പണമാക്കി അർജന്റീന!

കോപ്പ അമേരിക്ക അവസാന ഗ്രൂപ്പ്‌ ഘട്ട മത്സരത്തിൽ അർജന്റീനക്ക് ഉജ്ജ്വലവിജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീന ബൊളീവിയയെ തകർത്തു വിട്ടത്. ഇരട്ടഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങിയ ലയണൽ മെസ്സി തന്നെയാണ് മത്സരത്തിലെ ഹീറോ.ശേഷിച്ച ഗോളുകൾ പപ്പു ഗോമസ്, ലൗറ്ററോ മാർട്ടിനെസ് എന്നിവരുടെ വകയായിരുന്നു. ജയത്തോടെ ആധികാരികമായി തന്നെ അർജന്റീന ക്വാർട്ടർ ഫൈനലിൽ എത്തി.ക്വാർട്ടറിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ.

അഗ്വേറോ, മെസ്സി, പപ്പു, കൊറേയ എന്നിവരായിരുന്നു അർജന്റീനയുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത്.മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ അർജന്റീന അക്കൗണ്ട് തുറന്നു. മെസ്സിയുടെ പാസിൽ നിന്ന് പപ്പു ഗോമസാണ് വല കുലുക്കിയത്.33-ആം മിനുട്ടിലാണ് മെസ്സിയുടെ ആദ്യഗോൾ പിറക്കുന്നത്. ഗോമസിന് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസ്സി ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു.42-ആം മിനുട്ടിൽ അർജന്റീന വീണ്ടും ലീഡുയർത്തി. മെസ്സി തന്നെയാണ് ഗോൾ കണ്ടെത്തിയത്. വഴിയൊരുക്കിയത് അഗ്വേറോയായിരുന്നു.60-ആം മിനിറ്റിൽ ഇർവിൻ ബൊളീവിയക്ക് വേണ്ടി ഒരു ഗോൾ മടക്കി.എന്നാൽ 65-ആം മിനുട്ടിൽ ലൗറ്ററോ കൂടി ഗോൾ നേടിയതോടെ അർജന്റീനയുടെ ഗോൾ പട്ടിക പൂർത്തിയായി.ബൊളീവിയയാവട്ടെ കളിച്ച നാല് മത്സരങ്ങളും പരാജയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *