മെസ്സിക്ക് വിശ്രമം നൽകിയേക്കില്ല, ബൊളീവിയക്കെതിരെ അർജന്റൈൻ ടീമിൽ അഞ്ച് മാറ്റങ്ങൾക്ക് സാധ്യത!
കോപ്പ അമേരിക്കയിലെ തങ്ങളുടെ നാലാമത്തെ മത്സരത്തിൽ ബൊളീവിയയെ നേരിടാനുള്ള ഒരുക്കത്തിലാണ് അർജന്റീന. ഈ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് വിശ്രമം നൽകിയെക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മെസ്സിക്ക് വിശ്രമം നൽകിയേക്കില്ല എന്നാണ് ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.മെസ്സി ടാക്ടികൽ പരിശീലനത്തിൽ ഏർപ്പെട്ടുവെന്നും താരം അടുത്ത മത്സരത്തിൽ കളിച്ചേക്കുമെന്നുമാണ് അർജന്റൈൻ മാധ്യമമായ ഡയാരിയോ ഒലെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അർജന്റീന ഈ മാസം കളിച്ച അഞ്ച് മത്സരങ്ങളിലും മുഴുവൻ സമയവും കളിച്ചിട്ടുള്ള താരമാണ് മെസ്സി. മെസ്സിക്ക് ക്ഷീണിതനാണെന്നും എന്നാൽ പുറത്തിരുത്താൻ തോന്നുന്നില്ല എന്നുമാണ് ലയണൽ സ്കലോണി ഇതേക്കുറിച്ച് അറിയിച്ചത്.
— Diario Olé (@DiarioOle) June 26, 2021
Leo Messi participó de un trabajo táctico de cara al partido del lunes. Scaloni guardará a algunos jugadores, pero el 10 se anota para jugar ante Bolivia. https://t.co/UngkyWv2xA
അതേസമയം ബൊളീവിയക്കെതിരെയുള്ള മത്സരത്തിൽ അഞ്ച് മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഡിഫൻഡർ ക്യൂട്ടി റൊമേറോക്ക് വിശ്രമം അനുവദിച്ചേക്കും.പകരം നിക്കോളാസ് ഓട്ടമെന്റി തിരിച്ചെത്തിയേക്കും. കൂടാതെ പെസല്ലക്ക് പകരം മാർട്ടിനെസ് ക്വാർട്ട വരാനുള്ള സാധ്യതയുമുണ്ട്.ടാഗ്ലിയാഫികോക്ക് പകരം അക്യുന തിരിച്ചെത്തും.യെല്ലോ കാർഡ് ലഭിച്ച പരേഡസിന് പകരം പലാസിയോസ് മധ്യനിരയിൽ എത്തിയേക്കും.ഡിപോളും മിഡ്ഫീൽഡിൽ തിരിച്ചെത്തും. മുന്നേറ്റത്തിൽ മെസ്സിയും അഗ്വേറോയും സ്റ്റാർട്ട് ചെയ്യുമ്പോൾ പപ്പു ഗോമസ് പുറത്തിരിക്കേണ്ടി വരും. എയ്ഞ്ചൽ ഡി മരിയയോ നിക്കോ ഗോൺസാലസോ ആയിരിക്കും സ്റ്റാർട്ട് ചെയ്യുക.
സാധ്യത ഇലവൻ താഴെ നൽകുന്നു.
Emiliano Martínez; Molina, Otamendi, Pezzella or Martínez Quarta, Acuña; De Paul, Guido Rodríguez, Palacios; Messi, Agüero and Nicolás González or Di María