തനിക്കനുയോജ്യമായ ബെസ്റ്റ് ക്ലബ് പിഎസ്ജിയാണോ എന്നറിയില്ല, ഭാവിയെ കുറിച്ച് എംബപ്പേ പറയുന്നു!

പിഎസ്ജിയിലെ തന്റെ ഭാവി ഇപ്പോഴും തീരുമാനിച്ചിട്ടില്ലെന്നറിയിച്ച് സൂപ്പർ താരം കിലിയൻ എംബപ്പേ. പിഎസ്ജി വിടാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്ന സൂചനകളാണ് കഴിഞ്ഞ ദിവസം എംബപ്പേ നൽകിയത്. തനിക്ക് ഏറ്റവും അനുയോജ്യമായ ഏറ്റവും ബെസ്റ്റ് ക്ലബ് പിഎസ്ജിയാണോ എന്നറിയില്ല എന്നാണ് എംബപ്പേ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. ഫ്രാൻസ് ഫുട്ബോളിനോട് സംസാരിക്കുകയായിരുന്നു താരം. ഇതോടെ താരം പിഎസ്ജി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ തിരിച്ചെത്തിയിരിക്കുകയാണ്. എംബപ്പേ പിഎസ്ജിയിൽ തന്നെ തുടരുമെന്ന് പ്രസിഡന്റ്‌ അൽ ഖലീഫി പ്രസ്താവിച്ചത് ഇത്തരം റൂമറുകൾക്ക് ശമനം വരുത്തിയിരുന്നു.

” ഞാനൊരു ശരിയായ തീരുമാനം എടുക്കേണ്ടിയിരിക്കുന്നു.അത്‌ ബുദ്ധിമുട്ടാണ് എന്നറിയാം.ഒരു നല്ല തീരുമാനം എടുക്കാനുള്ള എല്ലാ അവസരവും ഞാൻ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.ഞാൻ ഇഷ്ടപ്പെടുന്ന ഒരു ക്ലബ്ബിൽ തന്നെയാണ് ഞാൻ ഇപ്പോൾ ഉള്ളത്. എനിക്കവിടെ കുഴപ്പങ്ങളൊന്നുമില്ല.പക്ഷേ ഇത്‌ തന്നെയാണോ എനിക്ക് ഏറ്റവും അനുയോജ്യമായ ബെസ്റ്റ് ക്ലബ്? എനിക്കിപ്പോഴും ഇതിനൊരുത്തരമില്ല.പിഎസ്ജി എന്റെ അപേക്ഷ മനസ്സിലാക്കുമെന്നറിയാം.കാരണം അവർക്കറിയാം ഞാനൊരിക്കലും വഞ്ചനാപരമായ തീരുമാനം എടുക്കില്ലെന്ന്.ഒരു മികച്ച താരം കളത്തിന് പുറത്തും വ്യക്തമായ, മികച്ച രൂപത്തിലുള്ള തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട് ” എംബപ്പേ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *