ബാഴ്‌സ ടീമിലെത്തിക്കാനൊരുങ്ങുന്ന താരത്തെ റാഞ്ചണം, വമ്പൻ ഓഫർ നൽകി പിഎസ്ജി!

കഴിഞ്ഞ വർഷത്തെ സമ്മർ ട്രാൻസ്ഫറിൽ തന്നെ ബാഴ്സയിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന താരമാണ് ലിവർപൂളിന്റെ വൈനാൾഡം. എന്നാൽ അദ്ദേഹം ലിവർപൂളിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഈ ട്രാൻസ്ഫറിൽ അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് ടീമിലേതുമെന്ന് ഏറെക്കുറെ ഉറപ്പായതായിരുന്നു. താരം ഉടൻ തന്നെ ബാഴ്സയുമായി കരാറിൽ എത്തുമെന്ന റിപ്പോർട്ടുകൾ സജീവമായി കൊണ്ടിരിക്കെ ഇക്കാര്യത്തിൽ മറ്റൊരു ട്വിസ്റ്റ്‌ സംഭവിച്ചിരിക്കുകയാണിപ്പോൾ. വൈനാൾഡത്തെ റാഞ്ചി സ്വന്തം തട്ടകത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് വമ്പൻമാരായ പിഎസ്ജി. വമ്പൻ ഓഫറാണ് താരത്തിന് വേണ്ടി പിഎസ്ജി നൽകിയിരിക്കുന്നത്. ഇഎസ്പിഎൻ അടക്കമുള്ള മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

വമ്പൻ സാലറിയോട് കൂടി 2024 വരെയുള്ള കരാറാണ് താരത്തിന് പിഎസ്ജി ഓഫർ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് താരം സമ്മതം മൂളിയതായും സൂചനകളുണ്ട്.ബാഴ്സക്ക് പുറമേ ബയേണും താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ പിഎസ്ജി നൽകിയ പോലൊരു ഓഫർ ഇവർ നൽകിയേക്കില്ല. എന്നിരുന്നാലും ഡച്ച് പരിശീലകൻ കൂമാൻ വഴി താരത്തെ കൺവിൻസ്‌ ചെയ്യിക്കാം എന്നുള്ള പ്രതീക്ഷിയിലാണ് ബാഴ്‌സ. റൊണാൾഡ് കൂമാന് ഏറെ താല്പര്യമുള്ള താരമാണ് വൈനാൾഡം. അതേസമയം താരത്തിന്റെ ശൈലി ബാഴ്‌സക്ക് അനുയോജ്യമാവില്ലെന്ന് ചില ആരാധകർ അഭിപ്രായം പ്രകടിപ്പിച്ചതായി സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏതായാലും താരത്തിന്റെ ഭാവി വരും ദിവസങ്ങളിൽ വ്യക്തമാകും

Leave a Reply

Your email address will not be published. Required fields are marked *