മെസ്സിക്കും സംഘത്തിനും വിലങ്ങുതടിയായത് ബ്രാവോ, പ്ലെയർ റേറ്റിംഗ് ഇങ്ങനെ!

ഇന്ന് പുലർച്ചെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ചിലിയോട് അർജന്റീന 1-1 എന്ന സ്കോറിന് സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി പെനാൽറ്റിയിലൂടെ അർജന്റീനക്ക് ലീഡ് നേടി കൊടുത്തെങ്കിലും സാഞ്ചസ് ചിലിക്ക് സമനില നേടികൊടുക്കുകയായിരുന്നു. പിന്നീട് ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനാവാതെ പോയതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. ഈ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ചത് സൂപ്പർ താരം ലയണൽ മെസ്സിക്ക് തന്നെയാണ്. ഫൂട്മോബ് റേറ്റിംഗ് പ്രകാരം 9.1 ആണ് മെസ്സിയുടെ റേറ്റിംഗ്. കൂടാതെ ചിലി ഗോൾകീപ്പർ ബ്രാവോയും ഡിഫൻഡർ മെഡലും മികച്ച റേറ്റിംഗ് കരസ്ഥമാക്കിയിട്ടുണ്ട്. ഗോൾകീപ്പർ ബ്രാവോയുടെ വീരോചിത പ്രകടനമാണ് അർജന്റീനയെ ജയത്തിൽ നിന്നും തടഞ്ഞത് എന്ന് പറയേണ്ടി വരും. താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

അർജന്റീന : 7.0
മെസ്സി : 9.1
മാർട്ടിനെസ് : 7.5
ഡിമരിയ : 7.4
പരേഡസ് : 7.0
ഡി പോൾ : 7.1
ഒകമ്പസ് : 6.3
ടാഗ്ലിയാഫിക്കോ : 7.5
ലുകാസ് മാർട്ടിനെസ് : 5.9
റൊമേറോ : 7.4
ഫോയ്ത്ത്‌ : 7.1
എമിലിയാനോ : 5.6
ലിസാൻഡ്രോ : 6.3-സബ്
കൊറേയ : 6.7-സബ്
അൽവാരസ് : 6.8-സബ്
മോളിന : 6.0-സബ്
പലാസിയോസ് : 6.0-സബ്

ചിലി : 6.9
സാഞ്ചസ് : 7.6
വാർഗാസ് : 6.4
ഗാൽഡാമെസ് : 6.5
പുൾഗർ : 7.0
അരങ്കിസ് : 6.5
മെനെസെസ് : 6.2
ഇസ്ല : 6.9
മെഡൽ : 8.1
മാരിപാൻ : 6.4
മെന : 7.6
ബ്രാവോ : 7.8

Leave a Reply

Your email address will not be published. Required fields are marked *