കണ്ണീരോടെ അഗ്വേറോ, പെപ്പിനെ രൂക്ഷമായി വിമർശിച്ച് താരത്തിന്റെ സഹോദരൻ!
പത്തുവർഷത്തെ ഇതിഹാസതുല്യമായ മാഞ്ചസ്റ്റർ സിറ്റി കരിയറിന് ഈ സീസണോടുകൂടി വിരാമമിടുകയാണെന്ന് മുൻപ് തന്നെ അഗ്യൂറോ സ്ഥിരീകരിച്ചിരുന്നു. സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രവേശനം നടത്തിയപ്പോൾ അഗ്യൂറോയ്ക്ക് കന്നി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ട് കൊണ്ട് പടിയിറങ്ങാൻ സാധിച്ചേക്കുമെന്നായിരുന്നു ആരാധകർ വിശ്വസിച്ചിരുന്നത്. എന്നാൽ ഫൈനലിൽ ചെൽസിയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു കൊണ്ട് കിരീടം അടിയറവ് വെക്കാനായിരുന്നു സിറ്റിയുടെ വിധി. മത്സരശേഷം കണ്ണീർ പൊഴിക്കുന്ന അഗ്യൂറോയെയാണ് നമുക്ക് കാണാൻ സാധിച്ചത്. ഒരു ചാമ്പ്യൻസ് ലീഗ് കിരീടമെന്നത് അഗ്വേറോക്ക് സ്വപ്നമായി തന്നെ അവശേഷിക്കുകയായിരുന്നു.
It wasn’t the fairytale ending for Sergio Aguero 💔
— Goal Asia (@Goal_Asia_) May 29, 2021
[🎥 @DAZN_CA]#UCL #UCLFinal pic.twitter.com/IuiLYLWTen
ഇന്നലത്തെ മത്സരത്തിൽ പകരക്കാരനായി കൊണ്ട് കുറച്ചു സമയം മാത്രമാണ് അഗ്യൂറോക്ക് കളിക്കാൻ സാധിച്ചത്.അത്കൊണ്ട് തന്നെ കളിക്കളത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞില്ല. ഏതായാലും മത്സരത്തിനുശേഷം പരിശീലകൻ പെപ് ഗ്വാർഡിയോളക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് താരത്തിന്റെ സഹോദരനായ മൗറിസിയോ ഡെൽ കാസ്റ്റിലോ.ഗ്വാർഡിയോള സിറ്റിയിലേക്ക് എത്തിയ അന്ന് തൊട്ടേ അദ്ദേഹത്തിന് അഗ്വേറോയെ ഇഷ്ടമല്ലായിരുന്നു എന്നാണ് അഗ്വേറോയുടെ സഹോദരൻ ട്വീറ്റ് ചെയ്തത്. എന്നാൽ ഇത് വിവാദമായതോടെ അദ്ദേഹം ആ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു. അതിന് ശേഷം പെപിന്റെ കളിരീതിയെ വിമർശിക്കുകയാണ് അഗ്വേറോയുടെ സഹോദരൻ ചെയ്തത്. ഏതായാലും അഗ്വേറോ ഇനി സിറ്റി ജേഴ്സിയിൽ ഇല്ല. റൂമറുകൾ ശരിയാണെങ്കിൽ താരം മെസ്സിക്കൊപ്പം ബാഴ്സയിൽ കളിക്കും.
🚨 ÚLTIMO MOMENTO 🚨
— TNT Sports Argentina (@TNTSportsAR) May 29, 2021
El hermano del Kun Agüero publicó un duro mensaje contra Pep Guardiola luego de la derrota de Manchester City ⚠
¿Tiene razón? https://t.co/rWBED6nHqj