ചിലിക്കെതിരെയുള്ള യോഗ്യത മത്സരം, അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ!
കോപ്പ അമേരിക്കക്ക് മുന്നേ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് അർജന്റീനക്ക് കളിക്കേണ്ടതുള്ളത്.വരുന്ന വെള്ളിയാഴ്ച്ച പുലർച്ചെ 5:30-നാണ് അർജന്റീന തങ്ങളുടെ എതിരാളികളായ ചിലിയെ നേരിടുന്നത്.ഈ മത്സരത്തിനുള്ള ഒരുക്കങ്ങൾ അർജന്റൈൻ ക്യാമ്പിൽ നടന്നു കൊണ്ടിരിക്കുകയാണ്.ഡിപോൾ, മെസ്സി, ഡിമരിയ, പരേഡസ്,ലൗറ്ററോ മാർട്ടിനെസ് എന്നിവർ ഇന്നലെ ഒരുമിച്ചാണ് പരിശീലനം നടത്തിയത്. ചിലിക്കെതിരെയുള്ള മത്സരത്തിനുള്ള ഇലവൻ സ്കലോണി കണ്ടെത്തി കഴിഞ്ഞു എന്നാണ് അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്.
#SelecciónArgentina 🇦🇷 El borrador de Scaloni para enfrentar a Chile
— TyC Sports (@TyCSports) May 28, 2021
El entrenador del conjunto nacional ya piensa en la posible formación para el choque de la séptima fecha de las Eliminatorias rumbo al Mundial de Qatar 2022.https://t.co/m0vsUDNqxM
അതുപ്രകാരം ഗോൾകീപ്പറായി അർമാനിയാണ് ഉണ്ടാവുക.റൈറ്റ് ബാക്ക് പൊസിഷനിലാണ് സ്കലോണിക്ക് ഒരല്പം സംശയമുള്ളത്. ഗോൺസാലോ മോന്റിയേൽ, യുവാൻ ഫോയ്ത്ത് എന്നിവരിൽ ആരെ തിരഞ്ഞെടുക്കുമെന്ന് സ്കലോണി തീരുമാനിച്ചിട്ടില്ല. അർജന്റീനയുടെ അവസാനമത്സരത്തിൽ സ്റ്റാർട്ട് ചെയ്ത മോന്റിയേലിന് ഒരല്പം മുൻതൂക്കമുണ്ടെന്ന് ടിവൈസി റിപ്പോർട്ട് ചെയ്യുന്നു. സെന്റർ ബാക്കുമാരായി ലുകാസ് മാർട്ടിനെസ് ക്വാർട്ട, ജർമ്മൻ പെസല്ല എന്നിവർ അണിനിരക്കും.ലെഫ്റ്റ് ബാക്കിൽ ടാഗ്ലിയാഫിക്കോ ഇടം നേടും. പരേഡസ്-ഡിപോൾ -ലോ സെൽസോ ത്രയമാണ് മധ്യനിരയിൽ ഉണ്ടാവുക.മെസ്സി-ഡിമരിയ-ലൗറ്ററോ എന്നിവർ മുന്നേറ്റനിരയിലും അണിനിരക്കും. ഇതാണ് നിലവിൽ സ്കലോണി കണ്ടു വെച്ചിരിക്കുന്ന ഇലവൻ. ഒരുപക്ഷേ ഇതിൽ മാറ്റം ഉണ്ടാവാനും സാധ്യതയുണ്ട്.
ഇലവൻ..
ഫ്രാങ്കോ അർമാനി
ഗോൺസാലോ മോണ്ടിയേൽ (യുവാൻ ഫോയ്ത്ത് )
ലുകാസ് മാർട്ടിനെസ് ക്വാർട്ട
ജർമൻ പെസല്ല
നിക്കോളാസ് ടാഗ്ലിയാഫിക്കോ
റോഡ്രിഗോ ഡി പോൾ
ലിയാൻഡ്രോ പരേഡസ്
ജിയോവാനി ലോ സെൽസോ
എയ്ഞ്ചൽ ഡി മരിയ
ലയണൽ മെസ്സി
ലൗറ്ററോ മാർട്ടിനെസ്