ഈ സീസണിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ചുകൾ, മെസ്സി തന്നെ ഒന്നാമത്!
ഈ സീസണിലെ ലീഗ് മത്സരങ്ങൾക്ക് കഴിഞ്ഞ ദിവസം തിരശീല വീണിരുന്നു. പ്രീമിയർ ലീഗിൽ സിറ്റിയും ലാലിഗയിൽ അത്ലറ്റിക്കോയും സിരി എയിൽ ഇന്ററും ബുണ്ടസ്ലിഗയിൽ ബയേണും ലീഗ് വണ്ണിൽ ലില്ലിയുമാണ് ഇത്തവണ കിരീടം ചൂടിയത്. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ ലെവന്റോസ്ക്കിയും മെസ്സിയും ക്രിസ്റ്റ്യാനോയുമെല്ലാം ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഈ സീസണിൽ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണിപ്പോൾ. ഹൂ സ്കോർഡ് ഡോട്ട് കോമാണ് ഈ ഡാറ്റ പുറത്ത് വിട്ടിരിക്കുന്നത്. സൂപ്പർ താരം ലയണൽ മെസ്സിയാണ് ഏറ്റവും കൂടുതൽ തവണ കളിയിലെ താരമായിരിക്കുന്നത്.22 മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് ആയികൊണ്ടാണ് മെസ്സി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.8 തവണ മാൻ ഓഫ് ദി മാച്ച് ആയ റൊണാൾഡോ പത്താം സ്ഥാനത്താണ്. അതേസമയം നെയ്മർ ജൂനിയർ, കിലിയൻ എംബപ്പേ എന്നിവർക്ക് ആദ്യഇരുപതിൽ ഇടമില്ല.ഹാരി കെയ്ൻ, മൊറീനോ, ഡിപോൾ, ലെവന്റോസ്ക്കി എന്നിവരാണ് മെസ്സിക്ക് പിറകിലുള്ളത്. ഹൂ സ്കോർഡ് ഡോട്ട് കോമിന്റെ ലിസ്റ്റ് താഴെ നൽകുന്നു.
- Romelu Lukaku | MOTM awards: 7 (Rating: 7.47)
- Aurelien Tchouameni | MOTM awards: 8 (Rating: 7.16)
- Zinedine Ferhat | MOTM awards: 8 (Rating: 7.21)
- Andrej Kramaric | MOTM awards: 8 (Rating: 7.23)
- Sergej Milinkovic-Savic | MOTM awards: 8 (Rating: 7.30)
- Iago Aspas | MOTM awards: 8 (Rating: 7.32)
- Domenico Berardi | MOTM awards: 8 (Rating: 7.42)
- Andre Silva | MOTM awards: 8 (Rating: 7.51)
- Zlatan Ibrahimovic | MOTM awards: 8 (Rating: 7.57)
- Karim Benzema | MOTM awards: 8 (Rating: 7.57)
- Cristiano Ronaldo | MOTM awards: 8 (Rating: 7.61)
- Erling Haaland | MOTM awards: 8 (Rating: 7.63)
- Kevin De Bruyne | MOTM awards: 8 (Rating: 7.65)
- Memphis Depay | MOTM awards: 9 (Rating: 7.56)
- Lorenzo Insigne | MOTM awards: 11 (Rating: 7.56)
- Robert Lewandowski | MOTM awards: 11 (Rating: 8.07)
- Rodrigo De Paul | MOTM awards: 12 (Rating 7.41)
- Gerard Moreno | MOTM awards: 12 (Rating 7.62)
- Harry Kane | MOTM awards: 13 (Rating 7.79)
- Lionel Messi | MOTM awards: 22 (Rating: 8.52)