ബാഴ്സക്ക് ഗ്രനാഡയുടെ ഷോക്ക്, പ്രതീക്ഷകൾ വർധിപ്പിച്ച് റയലും അത്ലറ്റിക്കോയും!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ ബാഴ്സക്ക് അപ്രതീക്ഷിത ഷോക്ക്. ഗ്രനാഡയാണ് ബാഴ്സയെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്സ ഗ്രനാഡയോട് ക്യാമ്പ് നൗവിൽ പരാജയപ്പെട്ടത്. ഒരു ഗോളിന്റെ ലീഡ് നേടിയതിന് ശേഷമാണ് ബാഴ്സ രണ്ട് ഗോളുകൾ വഴങ്ങിയത്. ഇതോടെ ലാലിഗയിൽ കിരീടപ്പോരാട്ടം കനക്കുകയാണ്.ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരമായിരുന്നു ബാഴ്സ ഈ തോൽവിയിലൂടെ കളഞ്ഞു കുളിച്ചത്. നിലവിൽ 71 പോയിന്റോടെ ബാഴ്സ മൂന്നാം സ്ഥാനത്താണ്.71 പോയിന്റുകൾ തന്നെയുള്ള റയൽ രണ്ടാമതും 73 പോയിന്റുള്ള അത്ലറ്റിക്കോ ഒന്നാമതുമാണ്.
Full Time pic.twitter.com/JoGxBPL5MX
— FC Barcelona (@FCBarcelona) April 29, 2021
മത്സരത്തിന്റെ 23-ആം മിനുട്ടിൽ സൂപ്പർ താരം ലയണൽ മെസ്സിയിലൂടെ ബാഴ്സ ലീഡ് നേടിയിരുന്നു.ഗ്രീസ്മാന്റെ അസിസ്റ്റിൽ നിന്നായിരുന്നു ബാഴ്സ ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ഗ്രനാഡ തിരിച്ചടിക്കുകയായിരുന്നു.63-ആം മിനുട്ടിൽ ബാഴ്സ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്തു കൊണ്ട് മാഷിസാണ് ഗ്രനാഡക്ക് സമനില നേടികൊടുത്തത്.പിന്നാലെ 79-ആം മിനുട്ടിൽ ജോർജെ മോലിന ലക്ഷ്യം കണ്ടതോടെ ബാഴ്സ തോൽവി വഴങ്ങുകയായിരുന്നു. ഇതോടെ ഇനിയുള്ള മത്സരങ്ങൾ ബാഴ്സക്ക് നിർണായകമായി.
Match Report #BarçaGranadahttps://t.co/21xFengvYY
— FC Barcelona (@FCBarcelona) April 29, 2021