മിന്നും ജയം നേടി ചെൽസിയും ബയേണും, ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാംപാദ പ്രീക്വാർട്ടർ പോരാട്ടത്തിൽ ചെൽസിക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസി അത്ലറ്റിക്കോയെ പരാജയപ്പെടുത്തിയത്. ഇതോടെ അഗ്രിഗേറ്റ് സ്‌കോറിൽ 3-0 യുടെ ജയം നേടിയ ചെൽസി ക്വാർട്ടറിൽ പ്രവേശിച്ചു. ഇന്നലെ ചെൽസിക്ക് വേണ്ടി ഹാകിം സിയെച്ച്,എമെഴ്‌സൺ എന്നിവരാണ് ഗോളുകൾ നേടിയത്. ടിമോ വെർണർ, പുലിസിച്ച് എന്നിവർ അസിസ്റ്റുകൾ നേടി. ടുഷലിന് കീഴിൽ മികച്ച പ്രകടനമാണ് ചെൽസി കാഴ്ച്ചവെക്കുന്നത്.

അതേസമയം നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കും ആധികാരികമായി തന്നെ ക്വാർട്ടറിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബയേൺ ലാസിയോയെ പരാജയപ്പെടുത്തിയത്. ഇതോടെ അഗ്രിഗേറ്റ് സ്‌കോറിൽ 6-2 ന്റെ മിന്നും വിജയം ബയേൺ സ്വന്തമാക്കുകയായിരുന്നു.ബയേണിന് വേണ്ടി ലെവന്റോസ്ക്കി, ചോപോ മോടിങ് എന്നിവരാണ് ഗോളുകൾ നേടിയത്. ഇതോട് കൂടി ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനൽ ലൈനപ്പ് പൂർത്തിയായി.ബയേൺ മ്യൂണിക്ക്, ചെൽസി, ഡോർട്മുണ്ട്,ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി,പിഎസ്ജി, പോർട്ടോ, റയൽ മാഡ്രിഡ്‌ എന്നിവരാണ് ക്വാർട്ടറിൽ ഇടം നേടിയിട്ടുള്ളത്. നറുക്കെടുപ്പിലൂടെയാണ് ആരൊക്കെ തമ്മിലാണ് ഏറ്റുമുട്ടുക എന്ന് തീരുമാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!