ബാഴ്സക്കെതിരെ മടങ്ങിയെത്തണം, ഡബിൾ ഓക്സിജൻ സെഷനുമായി നെയ്മർ!

ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ ബാഴ്സക്കെതിരെ നടക്കുന്ന രണ്ടാം പാദ മത്സരത്തിനുള്ള ഒരുക്കത്തിലാണ് പിഎസ്ജി. ആദ്യമത്സരത്തിൽ 4-1 എന്ന വമ്പൻ ജയമാണ് പിഎസ്ജി നേടിയത്. സൂപ്പർ താരം നെയ്മർ ജൂനിയറുടെ അഭാവത്തിലായിരുന്നു പിഎസ്ജി ഈ വിജയം നേടിയത്. ഇപ്പോഴിതാ രണ്ടാം പാദ മത്സരത്തിൽ തിരിച്ചു വരാനുള്ള കഠിനപ്രയത്നത്തിലാണ് നെയ്മർ.ഒരിക്കൽ കൂടി നെയ്മർ ഓക്സിജൻ സെഷൻ പൂർത്തിയാക്കിയതായി മാർക്ക റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.എത്രയും പെട്ടന്ന് പരിക്കിൽ നിന്നും മുക്തനാവാൻ വേണ്ടിയാണ് ഒരിക്കൽ കൂടി നെയ്മർ ഓക്സിജൻ സെഷൻ പൂർത്തിയാക്കിയതെന്ന് താരത്തിന്റെ ഫിസിയോ റാഫേൽ മാർട്ടിനി അറിയിച്ചത്.

ശുദ്ധമായ ഓക്സിജൻ ശ്വസിക്കുക എന്നുള്ളതാണ് ഓക്സിജൻ തെറാപ്പി.നെയ്മറുടെ കൈവശമുള്ള ഹൈപ്പർബാറിക് ചേംബർ ഉപയോഗിച്ചാണ് ഈ ഓക്സിജൻ തെറാപ്പി നടത്താറുള്ളത്. ഒന്നര മണിക്കൂറോളമാണ് നെയ്മർ ഇതിന് വേണ്ടി ചിലവഴിച്ചത് എന്നാണ് റിപ്പോർട്ടുകൾ. മുമ്പ് നെയ്മറും ഇകാർഡിയും ഈ തെറാപ്പി നടത്തിയിരുന്നു. അതിന് ശേഷം വീണ്ടും ഒരിക്കൽ കൂടി തെറാപ്പി നടത്തിയിരിക്കുകയാണ് നെയ്മർ.രക്തം ശുദ്ധമാവാനും കൂടുതൽ എനർജി ലഭിക്കാനും ഈ തെറാപ്പി ഉപയോഗിപ്രദമാണെന്നും നെയ്മറുടെ ഫിസിയോ അറിയിച്ചിട്ടുണ്ട്. ഏതായാലും നെയ്മർ ബാഴ്സക്കെതിരെ കളിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *