കാഡിസിനെതിരെയുള്ള ഗോൾ, രണ്ട് റെക്കോർഡുകൾ കുറിച്ച് മെസ്സി!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ കാഡിസിനോട് സമനില വഴങ്ങിയിരുന്നു.1-1 എന്ന സ്കോറിനായിരുന്നു സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ ബാഴ്സയെ കാഡിസ് സമനിലയിൽ തളച്ചത്. മത്സരത്തിൽ ബാഴ്സയുടെ ഗോൾ നേടിയത് ലയണൽ മെസ്സിയായിരുന്നു. മത്സരത്തിന്റെ 32-ആം മിനിറ്റിൽ യുവതാരം പെഡ്രിയെ ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ഒരു പിഴവും കൂടാതെ മെസ്സി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഈ മത്സരത്തോട് കൂടിയും ഈ ഗോളോട് കൂടിയും രണ്ട് റെക്കോർഡുകൾ സ്വന്തം പേരിലാക്കിയിരിക്കുകയാണ് മെസ്സി. മത്സരത്തിന്റെ കാര്യത്തിൽ സാവിയുടെ റെക്കോർഡ് മെസ്സി തകർത്തപ്പോൾ ഗോളിന്റെ കാര്യത്തിൽ തന്റെ റെക്കോർഡ് തന്നെ മെസ്സി പുതുക്കുകയായിരുന്നു.
Lionel Messi scores for FC Barcelona, breaks and extends two records. https://t.co/1bxITEYOFx
— Mundo Albiceleste 🇦🇷 (@MundoAlbicelest) February 21, 2021
ഇന്നലെ കാഡിസിനെതിരെയുള്ള മത്സരത്തിൽ കളിച്ചതോടെ ബാഴ്സക്ക് വേണ്ടി ഏറ്റവും കൂടുതൽ ലീഗ് മത്സരങ്ങൾ കളിച്ച താരമെന്ന ഖ്യാതി മെസ്സി സ്വന്തമാക്കി.ഇതുവരെ 506 ലാലിഗ മത്സരങ്ങളാണ് മെസ്സി ബാഴ്സക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ഇതിഹാസതാരം സാവിയുടെ റെക്കോർഡ് ആണ് മെസ്സി കടപ്പുഴക്കിയത്.505 മത്സരങ്ങളായിരുന്നു സാവി ബാഴ്സക്ക് വേണ്ടി ലീഗിൽ കളിച്ചിരുന്നത്. അതേസമയം കാഡിസിനെതിരെ ഗോൾ നേടിയതോടെ തന്റെ റെക്കോർഡ് പുതുക്കാനും മെസ്സിക്ക് കഴിഞ്ഞു.ലാലിഗയിൽ കളിച്ച 38 വ്യത്യസ്ഥ ടീമുകൾക്കെതിരെ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞു എന്ന റെക്കോർഡ് ആണ് സ്വന്തമാക്കിയത്. മെസ്സി ലീഗിൽ ഗോൾ നേടുന്ന മുപ്പത്തിയെട്ടാമത്തെ ടീമായിരുന്നു കാഡിസ്.
Historic Lionel Messi breaks Barcelona's La Liga appearance record https://t.co/cbWayqCuOk
— SPORT English (@Sport_EN) February 21, 2021