ഫിഫ 21 ടീം ഓഫ് ദി ഇയർ, മെസ്സിയും നെയ്മറും പുറത്ത്!
ഇഎ സ്പോർട്സിന്റെ ഫിഫ 21 ടീം ഓഫ് ദി ഇയറിൽ നിന്ന് സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും പുറത്ത്. ഇന്നലെയാണ് ഇവർ കഴിഞ്ഞ വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഇലവനെ പുറത്ത് വിട്ടത്.ഫിഫ് പ്രോയുടെ വേൾഡ് ഇലവനെ അടിസ്ഥാനമാക്കി കൊണ്ടാണ് ഇവർ ഈ ഇലവൻ നിർമിച്ചിരിക്കുന്നത്.2009 മുതലാണ് ഈ ഇലവൻ പുറത്ത് വിടാൻ ആരംഭിച്ചത്. അന്ന് മുതൽ ഇലവനിലെ സ്ഥിരസാന്നിധ്യമായിരുന്നു മെസ്സി. ഇതാദ്യമായി ഇത്തവണ താരത്തിന് സ്ഥാനം തെറിക്കുകയായിരുന്നു. മാത്രമല്ല നെയ്മറിനും ഇടം നേടാൻ സാധിച്ചിട്ടില്ല.അതേസമയം മെസ്സിയുടെ ചിരവൈരിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നെയ്മറെ പിന്തള്ളി കൊണ്ട് സഹതാരമായ കിലിയൻ എംബാപ്പെയും ഇലവനിൽ ഇടം നേടിയിട്ടുണ്ട്.
✅ Ronaldo
— Goal (@goal) January 22, 2021
❌ Messi@EASPORTSFIFA have named their #Fifa21 Team of the Year 🎮🔥#TOTY #FUT pic.twitter.com/kvugfolDXv
ഇലവനിൽ ലിവർപൂൾ, ബയേൺ ആധിപത്യം കാണാൻ സാധിച്ചേക്കും. ഗോൾകീപ്പറായി ബയേണിന്റെ മാനുവൽ ന്യൂയർ തന്നെയാണ് ഇടം നേടിയിട്ടുള്ളത്.ഫുൾബാക്കുമാരായി ലിവർപൂളിന്റെ ട്രെന്റ് അലക്സാണ്ടർ അർനോൾഡും ബയേണിന്റെ അൽഫോൺസോ ഡേവിസുമാണ് ഇടം കണ്ടെത്തിയിട്ടുള്ളത്. സെന്റർ ബാക്കുമാരായി റയൽ മാഡ്രിഡിന്റെ സെർജിയോ റാമോസിനൊപ്പം ലിവർപൂളിന്റെ വിർജിൽ വാൻ ഡൈക്കും ഇടം നേടിയിട്ടുണ്ട്.മധ്യനിരയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്-സിറ്റി താരങ്ങളുണ്ട്.യുണൈറ്റഡിന്റെ ബ്രൂണോ ഫെർണാണ്ടസും സിറ്റിയുടെ കെവിൻ ഡിബ്രൂയിനുമാണ് ഇടം നേടിയിട്ടുള്ളതു.ഇരുവർക്കുമൊപ്പം ബയേണിന്റെ ജോഷുവ കിമ്മിച്ചും ഇടം കണ്ടെത്തിയിട്ടുണ്ട്. മുന്നേറ്റ നിരയിൽ മൂന്ന് സൂപ്പർ താരങ്ങൾ തന്നെയാണ്. ബയേണിന്റെ ഗോളടിയന്ത്രം റോബർട്ട് ലെവന്റോസ്കിക്കൊപ്പം യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും പിഎസ്ജിയുടെ കിലിയൻ എംബാപ്പെയുമാണ് ഉള്ളത്.
.@Cristiano made the cut but Messi missed out in @EASPORTSFIFA's #TOTY 😳https://t.co/E2VHcg94K6 pic.twitter.com/mC9fEPJOtQ
— MARCA in English (@MARCAinENGLISH) January 23, 2021