പെർഫോമൻസ് ഇൻഡക്സ്, ഒന്നാമതെത്തി നെയ്മർ, രണ്ടാമത് മെസ്സി!

നിലവിലെ യൂറോപ്യൻ ഫുട്‍ബോളിലെ താരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള റാങ്കിങ്ങുകൾ പുറത്ത് വിട്ട് സിഐഇഎസ്. ഫുട്ബോൾ ലോകത്തെ കണക്കുവിവരങ്ങൾ പുറത്ത് വിടുന്ന വെബ്സൈറ്റ് ആണിത്. ഇവരുടെ പെർഫോമൻസ് ഇൻഡക്സ് പ്രകാരം നിലവിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ ആണ്.401 പോയിന്റാണ് നെയ്മർക്ക്‌ ഇവർ നൽകിയിരിക്കുന്നത്.രണ്ടാം സ്ഥാനത്ത്‌ സൂപ്പർ താരം ലയണൽ മെസ്സിയാണ്.395 പോയിന്റാണ് ബാഴ്‌സ താരത്തിന് ലഭിച്ചിരിക്കുന്നത്.മൂന്നാം സ്ഥാനത്ത്‌ റോബർട്ട്‌ ലെവന്റോസ്ക്കിയാണ്.387 പോയിന്റാണ് ലെവന്റോസ്ക്കിക്ക്‌ ലഭിച്ചിട്ടുള്ളത്.അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ മുപ്പത്തിയൊന്നാം സ്ഥാനത്താണ്.336 പോയിന്റുകളാണ് റൊണാൾഡോക്ക്‌ ലഭിച്ചിട്ടുള്ളത്.24-ആം സ്ഥാനത്താണ് കിലിയൻ എംബാപ്പെയുള്ളത്.340 പോയിന്റാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അതേസമയം എർലിങ് ഹാലണ്ട് 26-ആം സ്ഥാനത്താണ്.339 പോയിന്റാണ് ഹാലണ്ടിന് ഉള്ളത്. ആദ്യ പത്ത് സ്ഥാനക്കാരെ താഴെ നൽകുന്നു.

1- നെയ്മർ 401 പോയിന്റ്

2- മെസ്സി 395 പോയിന്റ്

3- ലെവന്റോസ്ക്കി 387 പോയിന്റ്

4- ജോവോ ക്യാൻസലോ 366 പോയിന്റ്

5- ജാക്ക് ഗ്രീലിഷ് 363 പോയിന്റ്

6- മാറ്റിപ് 357 പോയിന്റ്

7- കിമ്മിച്ച് 357 പോയിന്റ്

8- ഡിബ്രൂയിൻ 357 പോയിന്റ്

9- കുർട്ട് സൗമ 355 പോയിന്റ്

10-സലാ 355 പോയിന്റ്

Leave a Reply

Your email address will not be published. Required fields are marked *