മെസ്സി പിഎസ്ജിയുടെ ലിസ്റ്റിൽ ഉണ്ടെന്ന് ലിയനാർഡോ, തകർപ്പൻ മറുപടിയുമായി കൂമാൻ !
കഴിഞ്ഞ ദിവസമായിരുന്നു പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടർ മെസ്സിയുമായി ബന്ധപ്പെടുത്തി ഒരു പ്രസ്താവന നടത്തിയത്. മെസ്സിക്ക് വേണ്ടി പിഎസ്ജി ശ്രമിക്കുമെന്ന് അടിവരയിടുന്നതായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന. ഫ്രാൻസ് ഫുട്ബോളിന് നൽകിയ അഭിമുഖത്തിലാണ് ലിയനാർഡോ ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നത്. മെസ്സിയെ പോലെയുള്ള മികച്ച താരങ്ങൾ എപ്പോഴും പിഎസ്ജിയുടെ ലിസ്റ്റിൽ ഉണ്ട് എന്നാണ് ലിയനാർഡോ ഇതേകുറിച്ച് പറഞ്ഞിരുന്നത്. ഇതിന് തകർപ്പൻ മറുപടി നൽകിയിരിക്കുകയാണ് ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ. നെയ്മറെയും എംബാപ്പെയെയും ബന്ധപ്പെടുത്തി കൊണ്ടാണ് കൂമാൻ ഇതിന് മറുപടി നൽകിയത്. നെയ്മറെയും എംബാപ്പെയെയും ടീമിലെത്തിക്കാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നാണ് താനും പറയുക എന്നും അത്പോലെ കണ്ടാൽ മതി എന്നുമാണ് കൂമാന്റെ അഭിപ്രായം.
Koeman plays down Leonardo's comments: "If they ask me if I'm interested in Neymar or Mbappe, I would also say yes" https://t.co/1wlFQQTY5r
— footballespana (@footballespana_) January 20, 2021
” നെയ്മറിലോ എംബാപ്പെയിലോ താല്പര്യമുണ്ടോ എന്ന് ചോദിച്ചാൽ ഞാൻ അതേ എന്നാണ് പറയുക. അത്പോലെ തന്നെയാണ് ഇതും. എന്താണ് അടുത്ത സമ്മറിൽ സംഭവിക്കുക എന്ന് പറയാൻ സാധിക്കില്ല. മെസ്സി ബാഴ്സ വിടുമോ എന്നതിനെ കുറിച്ച് എനിക്കിപ്പോൾ സംസാരിക്കാനുമാവില്ല. സാധ്യമായ ഏറ്റവും മികച്ച സ്ക്വാഡിനെ നിലനിർത്താനാണ് ഞാൻ ഇപ്പോൾ ശ്രമിക്കുന്നത് ” കൂമാൻ പറഞ്ഞു. ഇന്ന് കോപ്പ ഡെൽ റേയിൽ കോർനെല്ലക്കെതിരെ ബാഴ്സ കളിക്കുന്നുണ്ട്. അത്ലെറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച ടീമാണ് കോർനെല്ല. സസ്പെൻഷൻ നേരിടുന്ന മെസ്സിക്ക് മത്സരത്തിൽ കളിക്കാൻ സാധിക്കില്ല.
@FCBarcelona coach #Koeman didn't appear concerned😎about the possibility of #PSG signing #Messi. Here is what he said🗣️👇 https://t.co/PrsDWOgfZK
— AS English (@English_AS) January 21, 2021