ജനുവരിയിൽ ടീമിൽ എത്തിക്കേണ്ട താരങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി കൂമാൻ!
ജനുവരി ട്രാൻസ്ഫർ ജാലകം തുറന്നതോടെ ക്ലബുകൾ എല്ലാവരും തന്നെ തങ്ങൾക്ക് ആവിശ്യമുള്ള താരങ്ങളെ ക്ലബ്ബിലെത്തിക്കാനുള്ള ശ്രമത്തിലാണ്. എഫ്സി ബാഴ്സലോണയും ഒരുപിടി താരങ്ങളെ നോട്ടമിട്ടിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പരിശീലകൻ റൊണാൾഡ് കൂമാൻ. അത്‌ലെറ്റിക്കോ ബിൽബാവോക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് കൂമാൻ ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. ജനുവരിയിൽ ക്ലബ്ബിൽ എത്തിക്കേണ്ട താരങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട് എന്നാണ് കൂമാൻ തുറന്നു പറഞ്ഞത്. എന്നാൽ ഇത് ക്ലബ്ബിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡീപേ, എറിക് ഗാർഷ്യ എന്നിവർ ലിസ്റ്റിൽ ഉണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Ronald Koeman on the transfer market: "It depends on the club. If it's not possible, I can depend on the players I have already." https://t.co/GjEYCkk57m
— footballespana (@footballespana_) January 5, 2021
” ജനുവരി മാസത്തിൽ ഓരോ പരിശീലകനും തങ്ങളുടെ സ്‌ക്വാഡ് മെച്ചപ്പെടുത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. എല്ലാ പരിശീലകരെ പോലെ തന്നെ ഞാനും സ്‌ക്വാഡ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. ആരൊക്കെ ക്ലബ് വിട്ടു പുറത്ത് പോവും, ആരൊക്കെ ക്ലബ്ബിലേക്ക് കൊണ്ടുവരണം എന്നുള്ള ലിസ്റ്റ് ഞാൻ തയ്യാറാക്കിയിട്ടുണ്ട്. പക്ഷെ അത് ക്ലബ്ബിനെയും സാമ്പത്തികസ്ഥിതിയെയും ആശ്രയിച്ചാണ് ഇരിക്കുന്നത്.പക്ഷെ ട്രാൻസ്ഫറുകൾ നടന്നിട്ടില്ലെങ്കിലും നിലവിലെ ടീമിനെ വെച്ച് മുന്നോട്ട് പോവും” കൂമാൻ പറഞ്ഞു. ബാഴ്‌സ താരമായ അലേന ബാഴ്‌സ വിടുമെന്നുറപ്പാണ്.
Barcelona coach Ronald Koeman revealed on Tuesday that he has made a list of players he wants to add and let go in the January transfer window, whilst acknowledging the club's frail financial situation may not allow him to get the personnel he wants. https://t.co/0G7XPJl4hP
— Reuters Sports (@ReutersSports) January 5, 2021