ഈ ജനുവരിയിൽ കൂടുമാറാൻ സാധ്യതയുള്ള സൂപ്പർ താരങ്ങൾ ഇവരാണ് !

ഈ വരുന്ന ജനുവരി ട്രാൻസ്ഫറിൽ ഒരുപിടി സൂപ്പർ താരങ്ങൾ ക്ലബ് മാറാനുള്ള ഒരുക്കങ്ങളിലാണ്. അടുത്ത സമ്മറിൽ ഫ്രീ ഏജന്റ് ആവുന്ന ചില താരങ്ങളും ക്ലബ്ബിൽ അസംതൃപ്തരായ ചില താരങ്ങളുമാണ് പുതിയ തട്ടകങ്ങൾ തേടുന്നത്. സൂപ്പർ താരം ലയണൽ മെസ്സി അടക്കമുള്ള ചില താരങ്ങൾ അടുത്ത സമ്മറിൽ ഫ്രീ ഏജന്റുമാരാവുന്നുണ്ട്. താരം ജനുവരിയിൽ ഏതെങ്കിലും ക്ലബുമായി കരാറിലെത്തുമോ എന്നുള്ളതും ആരാധകർ ഉറ്റുനോക്കുന്ന കാര്യമാണ്. ഈ ജനുവരിയിൽ കൂടുമാറാൻ സാധ്യതയുള്ള ചില താരങ്ങൾ ഇവരാണ്..

ഡേവിഡ് അലാബ : അടുത്ത സമ്മറിൽ ഫ്രീ ഏജന്റ് ആവും. ബയേണുമായി കരാർ പുതുക്കാൻ തയ്യാറായിട്ടില്ല. റയൽ മാഡ്രിഡ്‌, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി എന്നിവരാണ് ക്ലബിലെത്തിക്കാൻ മുൻപന്തിയിലുള്ളത്.

പോൾ പോഗ്ബ : യുണൈറ്റഡിലെ താരത്തിന്റെ കരിയർ അവസാനിച്ചുവെന്ന് ഏജന്റ് തുറന്നു പറഞ്ഞിരുന്നു. യുവന്റസ്, റയൽ മാഡ്രിഡ്‌ എന്നിവരെ ബന്ധപ്പെടുത്തി വാർത്തകൾ.

ലയണൽ മെസ്സി : വരുന്ന സമ്മറിൽ ഫ്രീ ഏജന്റ് ആവും. കരാർ ഇതുവരെ പുതുക്കാൻ തയ്യാറായിട്ടില്ല. മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി എന്നിവരാണ് താരത്തെ റാഞ്ചാനുള്ളത്.

റിക്കി പുജ്‌ : കൂമാൻ അവസരം നൽകാത്തതിനാൽ ലോണിൽ ബാഴ്സ വിടാൻ സാധ്യതകളുണ്ട്. അയാക്സ് താരത്തിന് വേണ്ടി രംഗത്ത് വന്നിരുന്നു.

ഡോണ്ണറുമ : താരം ജനുവരിയിൽ എസി മിലാൻ വിട്ടേക്കുമെന്ന് വാർത്തകളുണ്ട്. ടോട്ടൻഹാം, പിഎസ്ജി എന്നുവരുമായി ബന്ധപ്പെടുത്തി വാർത്തകളുണ്ട്.

ഡെല്ലേ അലി : മൊറീഞ്ഞോക്ക്‌ കീഴിൽ അവസരങ്ങൾ ഇല്ലാത്തതിനാൽ താരം ടോട്ടൻഹാം വിട്ടേക്കും. പിഎസ്ജി താരത്തിന് വേണ്ടി രംഗത്തുണ്ട്.

കുബോ : നിലവിൽ വിയ്യാറയലിൽ ലോണിൽ കളിക്കുന്നു. അവസരങ്ങൾ ഇല്ലാത്തതിനാൽ കൂടുമാറിയേക്കും. ഗെറ്റാഫക്ക്‌ താല്പര്യം.

ഇസ്കോ : അവസരങ്ങൾ ഇല്ലാത്തതിനാൽ റയൽ വിട്ടേക്കും. ആഴ്സണൽ, എവെർട്ടൻ എന്നിവരെ ബന്ധപ്പെടുത്തി വാർത്തകൾ.

വിനാൾഡം : സമ്മറിൽ ഫ്രീ ഏജന്റ് ആവുന്ന ലിവർപൂൾ താരം. ബാഴ്‌സ, ഇന്റർ എന്നിവരെ ബന്ധപ്പെടുത്തി വാർത്തകൾ.

ഡീപേ : ഫ്രീ ഏജന്റ് ആവുന്ന ലിയോൺ താരം. ബാഴ്സയിലേക്ക് ചേക്കേറാൻ സാധ്യതകൾ.

Leave a Reply

Your email address will not be published. Required fields are marked *