മെസ്സി പിഎസ്ജിയിലേക്ക്? ക്ലബ് സ്റ്റോറുകളോട് തയ്യാറായി നിൽക്കാൻ പിഎസ്ജി അറിയിച്ചതായി വാർത്ത !
സൂപ്പർ താരം ലയണൽ മെസ്സിയെ ചുറ്റിപറ്റിയുള്ള ട്രാൻസ്ഫർ വാർത്തകൾക്ക് വിരാമമാവുന്നില്ല. പുതുതായി പല മാധ്യമങ്ങളും ഇതേകുറിച്ച് വാർത്തകൾ പുറത്ത് വിടുന്നുണ്ട്. എന്നാൽ ഇന്നലെ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഒരു റിപ്പോർട്ട് പുറത്ത് വിട്ടത് വലിയ തോതിൽ ചർച്ചയായിരിക്കുകയാണ്. നമുക്കറിയാവുന്ന പോലെ സൂപ്പർ താരം ലയണൽ മെസ്സി നേരിട്ട് അഭിമുഖം ഗോളിനായിരുന്നു നൽകിയിരുന്നത്. അതിലൂടെയാണ് മെസ്സി ബാഴ്സയിൽ തന്നെ തുടരുമെന്ന് കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ സ്ഥിരീകരിക്കപ്പെട്ടത്. ഫുട്ബോൾ ട്രാൻസ്ഫേഴ്സിനെ ഉദ്ധരിച്ചു കൊണ്ടാണ് ഗോൾ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. വാർത്ത ഇതാണ്. സൂപ്പർ താരം ലയണൽ മെസ്സിയെ പിഎസ്ജി സൈൻ ചെയ്യാൻ ഒരുങ്ങുകയാണെന്നും അതിന് മുന്നോടിയായി എല്ലാ ക്ലബ് സ്റ്റോറുകളോടും തയ്യാറായി നിൽക്കാൻ പിഎസ്ജി ആവിശ്യപ്പെട്ടു എന്നുമാണ് വാർത്ത.
PSG have told their club stores to prepare for an announcement confirming the signing of Lionel Messi, according to FootballTransfers 😯 pic.twitter.com/LV3y5LFVKD
— Goal (@goal) December 15, 2020
മെസ്സിയെ സൈൻ ചെയ്തത് സ്ഥിരീകരിക്കുന്നതിന് മുന്നേ തന്നെ തയ്യാറായി നിൽക്കണമെന്നാണ് പിഎസ്ജി ക്ലബ് സ്റ്റോറുകൾക്ക് നൽകിയ നിർദേശം എന്നാണ് ഇവരുടെ ഭാഷ്യം. ഈ വാർത്തയുടെ ആധികാരിത എത്രത്തോളമാണ് എന്നറിഞ്ഞിട്ടില്ല. പക്ഷെ ഗോൾ റിപ്പോർട്ട് ചെയ്തതോടെ ഇത് ഫുട്ബോൾ ലോകം ഒന്നടങ്കം ചർച്ചയാക്കിയിട്ടുണ്ട്. ഏതായാലും ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബാഴ്സയെയാണ് പിഎസ്ജിക്ക് നേരിടാനുള്ളത്. സൂപ്പർ താരങ്ങളായ മെസ്സിയും നെയ്മറും മുഖാമുഖം വരുന്നു എന്നതാണ് മത്സരത്തിന്റെ പ്രത്യേകത. ഏതായാലും ഈ വാർത്തകളുടെ നിജസ്ഥിതി അറിയാൻ കാത്തിരിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമത്തിന്റെ ഒരു വാർത്തയെ മെസ്സിയുടെ പിതാവ് തള്ളികളഞ്ഞിരുന്നു. ബാഴ്സലോണയിലെ ഖത്തർ കോൺസുലേറ്റിൽ വെച്ച് പിതാവ് പിഎസ്ജി പ്രതിനിധികളുമായി കൂടി കാഴ്ച്ച നടത്തി എന്ന വാർത്തയാണ് താരത്തിന്റെ പിതാവ് നേരിട്ട് നിരസിച്ചത്.
#PSG ‘prepare club stores for Lionel #Messi transfer with announcement imminent’ after warning over #Barcelona pay-cut https://t.co/4hPrb8Gp4e
— Football News (@FTBL24com) December 15, 2020