ചാമ്പ്യൻസ് ലീഗ് ഇനിയെങ്ങനെ? തീരുമാനമറിയിച്ച് യുവേഫ പ്രസിഡന്റ്‌

യുവേഫ ചാമ്പ്യൻസ് ലീഗിന്റെയും യൂറോപ്പ ലീഗിന്റെയും കാര്യത്തിൽ തീരുമാനമറിയിച്ച് യുവേഫ പ്രസിഡന്റ്‌ അലക്‌സാണ്ടർ സെഫെറിൻ. കഴിഞ്ഞ ദിവസം ജർമ്മൻ ടെലിവിഷനായ എസ്ഡിഎഫിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ലീഗുകളെ പറ്റി സംസാരിച്ചത്. എങ്ങനെയൊക്കെയായാലും ഓഗസ്റ്റ് മൂന്നിന് മുൻപായി ഇരുലീഗുകളും അവസാനിപ്പിക്കണമെന്നാണ് യുവേഫയുടെ തീരുമാനം. ഓഗസ്റ്റ് മൂന്ന് ആണ് ഡെഡ്ലൈൻ ആയി യുവേഫ പ്രസിഡന്റ്‌ തീരുമാനിച്ചിട്ടുള്ളത്.

” ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും ഓഗസ്റ്റ് മൂന്നിന് മുൻപായി തീർക്കണം. അസാധാരണമായ ഒരവസ്ഥയാണ് നമുക്ക് മുൻപിലുള്ളത്. അത്കൊണ്ട് തന്നെ സമയത്തിലും തിയ്യതികളിലും മാറ്റം വരുത്തേണ്ടിവരും. നിലവിലെ പ്രതിസന്ധി പെട്ടന്ന് അവസാനിക്കുകയാണെങ്കിൽ നമുക്ക് ഉടനെ പുനരാരംഭിക്കാനാവും. നിലവിലെ സമ്പ്രദായം ഉപയോഗിച്ച് തന്നെയാണ് ഇരുലീഗുകളും മുന്നോട്ട് പോവുക. ഒരിക്കലും തന്നെ താരങ്ങളെയോ ആരാധകരെയോ റഫറിമാരേയോ റിസ്കിലേക്ക് തള്ളിവിടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.അത്കൊണ്ട് തന്നെ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ തന്നെ മത്സരം നടത്താൻ ഞങ്ങൾ ആലോചിക്കുന്നുണ്ട് ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *