‘അടുത്ത ഗ്വാർഡിയോള’ ക്ലബ്ബിനകത്ത് തന്നെയുണ്ട്, ബാഴ്സ പ്രസിഡന്റ് സ്ഥാനാർത്ഥി പറയുന്നു !
വരുന്ന ജനുവരി ഇരുപത്തിനാലിനാണ് എഫ്സി ബാഴ്സലോണയുടെ പുതിയ പ്രസിഡന്റിനെയും ബോർഡിനെയും തിരഞ്ഞെടുക്കാനുള്ള ഇലക്ഷൻ നടക്കുന്നത്. ബർതോമ്യു രാജിവെച്ച സ്ഥാനത്തേക്കാണ് ഇലക്ഷൻ നടക്കുന്നത്. ബാഴ്സയുടെ ഒട്ടുമിക്ക പ്രസിഡന്റ് സ്ഥാനാർത്ഥികളും വിവിധങ്ങളായ വാഗ്ദാനങ്ങളാണ് ക്ലബ്ബിനും ആരാധകർക്കും നൽകിയിരിക്കുന്നത്. മെസ്സിയുടെ കരാർ പുതുക്കുന്നത് മുതൽ നെയ്മറെ തിരികെ എത്തിക്കാമെന്ന് വരെ പലരും വാഗ്ദാനം നൽകികഴിഞ്ഞു.
ഇപ്പോഴിതാ മറ്റൊരു സ്ഥാനാർത്ഥി വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. അടുത്ത ഗ്വാർഡിയോള ബാഴ്സയുടെ അകത്ത് തന്നെയുണ്ടെന്നാണ് സ്ഥാനാർത്ഥിയായ ലൂയിസ് ഫെർണാണ്ടസ് അലയുടെ പ്രസ്താവന. ബാഴ്സ ബിയുടെ പരിശീലകനായ ഫ്രാൻസിസ്ക്കോ ഹവിയർ ഗാർഷ്യ പിമിയേന്റയെയാണ് ഇദ്ദേഹം അടുത്ത ഗ്വാർഡിയോള എന്ന് വിശേഷിപ്പിച്ചത്. 2008-ൽ ബാഴ്സ ബിയുടെ പരിശീലകസ്ഥാനത്തിന് നിന്നും ബാഴ്സയുടെ കോച്ച് ആയ ഗ്വാർഡിയോള നാലു വർഷം കൊണ്ട് അത്ഭുതകരമായ നേട്ടങ്ങളാണ് ബാഴ്സക്ക് സമ്മാനിച്ചിരുന്നത്. ഇത് പോലെയൊരു മുന്നേറ്റം നടത്താൻ ഹവിയർ ഗാർഷ്യക്ക് സാധിക്കുമെന്നാണ് ഈ പ്രസിഡന്റ് സ്ഥാനാർത്ഥി വിശ്വസിക്കുന്നത്.
Barcelona presidential candidate reveals that the next Guardiola is already at the club https://t.co/YDNegrgJ1F
— footballespana (@footballespana_) December 10, 2020
” ഗാർഷ്യ പിമിയെന്റയാണ് നമ്മുടെ അടുത്ത ഗ്വാർഡിയോളയാവുക. ഏണസ്റ്റോ വാൽവെർദെയെ പുറത്താക്കിയ അന്ന് തന്നെ ഗാർഷ്യ പിമിയേന്റയെ നിയമിക്കണമായിരുന്നു. ഇപ്പോൾ നമ്മൾ അത് പ്രവർത്തിക്കേണ്ട സമയമാണ്. അതായത് റൊണാൾഡ് കൂമാനെ പുറത്താക്കി പിമിയെന്റയെ നമ്മൾ പരിശീലകനായി നിയമിക്കണം ” ഫെർണാണ്ടസ് അല പറഞ്ഞു. സാന്റ് കുഗാട്ടിലുള്ള ഒരു രാഷ്ട്രീയക്കാരനും ബിസിനസ്മാനുമാണ് അല. നിലവിൽ പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ വിക്ടർ ഫോണ്ട്, ജോൺ ലപോർട്ട എന്നിവർക്കാണ് വിജയസാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.
[TRAINING SESSION]
— FC Barcelona (@FCBarcelona) December 9, 2020
Today's recovery session took place on Pitch 2 at Ciutat Esportiva pic.twitter.com/1gg5dT03fe