ലിവർപൂളിനോട് പകരം വീട്ടി അറ്റലാന്റ, സിറ്റിക്കും ബയേണിനും വിജയം !
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ലിവർപൂളിന് അട്ടിമറിത്തോൽവി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അറ്റലാന്റ ലിവർപൂളിനെ ആൻഫീൽഡിൽ വെച്ച് ചുരുട്ടിക്കൂട്ടിയത്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ലിവർപൂൾ വിജയിച്ചിരുന്നത്. ആ ആ തോൽവിക്ക് പകരം വീട്ടുകയായിരുന്നു അറ്റലാന്റ ചെയ്തത്. അറ്റലാന്റക്ക് വേണ്ടി ഇലിസിച്ച്, ഗോസെൻസ് എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്. സൂപ്പർ താരങ്ങളായ സാഡിയോ മാനേയും മുഹമ്മദ് സലായുമുൾപ്പടെയുള്ള താരനിര ഇറങ്ങിയിരുന്നുവെങ്കിലും ലിവർപൂളിന് അടിതെറ്റുകയായിരുന്നു. തോൽവി വഴങ്ങിയെങ്കിലും ലിവർപൂൾ തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്. ഒമ്പത് പോയിന്റാണ് ലിവർപൂളിനുള്ളത്. ഏഴ് പോയിന്റുള്ള അറ്റലാന്റ മൂന്നാം സ്ഥാനത്താണ്.
🔢 Predict how Group D will finish! 😮#UCL
— UEFA Champions League (@ChampionsLeague) November 25, 2020
അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി ഒളിമ്പിയാക്കോസിനെ തകർത്തു വിട്ടത്. 36-ആം മിനുട്ടിൽ റഹീം സ്റ്റർലിങ്ങിന്റെ അസിസ്റ്റിൽ നിന്നും ഗോൾകണ്ടെത്തിയ ഫിൽ ഫോഡനാണ് വിജയശില്പി. ഇതോടെ നാലിൽ നാലും ജയിച്ച് സിറ്റി പോയിന്റ് ടേബിളിൽ ഒന്നാമതാണ്. മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കും വിജയം കൊയ്തു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സാൽസ്ബർഗിനെ ബയേൺ തകർത്തു വിട്ടത്. ബയേണിന് വേണ്ടി ലെവന്റോസ്ക്കി, കോമാൻ, സാനെ എന്നിവരാണ് ഗോളുകൾ നേടിയത്. ഇതോടെ ബയേണും നാലിൽ നാലും വിജയിച്ചു കഴിഞ്ഞു. നാലു മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുള്ള അത്‌ലെറ്റിക്കോയാണ് ഗ്രൂപ്പിൽ രണ്ടാമത്.
🔵 Manchester City book their place in the knockout stage 👏#UCL
— UEFA Champions League (@ChampionsLeague) November 25, 2020