ഇത്തവണ ഒരുങ്ങിത്തന്നെ, കേരള ബ്ലാസ്റ്റേഴ്‌സിനെ കുറിച്ച് അറിയേണ്ടതെല്ലാം !
ഒരുപാട് പ്രതീക്ഷകളോടെ തന്നെയാണ് ഇത്തവണയും കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിനെത്തുന്നത്. 2014-ലും 2016-ലും ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്‌സിന് പിന്നീടിങ്ങോട്ട് നല്ല കാലമായിരുന്നില്ല. അവസാനത്തെ മൂന്ന് സീസണിലും സെമി ഫൈനൽ കാണാൻ കേരള ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടില്ല. ഈയൊരു ദുഷ്പ്പേര് മാറ്റാനാണ് കിബു വിക്കുന ഇപ്രാവശ്യം ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി എത്തുന്നത്. ഒരു പിടി മികച്ച താരങ്ങളെ ടീമിൽ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ ബെംഗളൂരു എഫ്സിയുടെ നിർണായകതാരമായിരുന്ന നിഷു കുമാറിനെ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചിട്ടുണ്ട്. പ്രതിരോധനിരയിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ വർധിപ്പിക്കുന്നത് ബകാരി കോനെയും കോസ്റ്റയുമാണ്. ഇരുവരുടെയും പരിചയസമ്പത്ത് ബ്ലാസ്റ്റേഴ്‌സിന് തുണയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യനിരയിലേക്ക് വന്നാൽ വിസന്റെ ഗോമസ്, സെർജിയോ സിഡോഞ്ചോ, സഹൽ, രാഹുൽ എന്നിവരെപ്പോലെ ഒരുപിടി മികച്ച താരങ്ങളുണ്ട്. സ്‌ട്രൈക്കർമാരിൽ ഗാരി ഹൂപ്പറും ജോർദാൻ മുറെയും ഫകുണ്ടോ പെരേരയുമൊക്കെ പ്രതീക്ഷകൾ ഉയർത്തുന്നവരാണ്. എല്ലാവരും പ്രതീക്ഷക്കൊത്തുയർന്നാൽ ബ്ലാസ്റ്റേഴ്‌സിന് നിഷ്പ്രയാസം മുന്നേറാനാവും. ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ക്വാഡും ഫിക്സ്ച്ചറും താഴെ നൽകുന്നു.
𝗦𝗘𝗔𝗦𝗢𝗡 𝗣𝗥𝗘𝗩𝗜𝗘𝗪
— Indian Super League (@IndSuperLeague) November 17, 2020
All you need to know about @KeralaBlasters ahead of #HeroISL 2020-21 season 💛https://t.co/EgcpIF1YOu
Squad:
Goalkeepers: Albino Gomes, Bilal Husain Khan, Prabhsukhan Singh Gill, Muheet Khan.
Defenders: Costa Nhamoinesu, Nishu Kumar, Bakary Kone, Jessel Carneiro, Sandeep Singh, Abdul Hakku, Lalruatthara
Midfielders: Sergio Cidoncha, Sahal Abdul Samad, Vicente Gomez, Seityasen Singh, Rahul KP, Givson Singh, Lalthathanga Khawlhring, Yondrembem Denechandra, Nongdamba Naorem, Arjun Jayaraj, Ayush Adhikari, Jeakson Singh, Prasanth Karuthadathkuni, Ritwik Das, Rohit Kumar
Forwards: Gary Hooper, Jordan Murray, Facundo Pereyra, Naorem Mahesh Singh, Shaiborlang Kharpan.
Fixtures:
Vs ATK Mohun Bagan FC – November 20
Vs NorthEast United FC – November 26
Vs Chennaiyin FC – November 29
Vs FC Goa – December 6
Vs Bengaluru FC – December 13
Vs SC East Bengal – December 20
Vs Hyderabad FC – December 27
Vs Mumbai City FC – January 2
Vs Odisha FC – January 7
Vs Jamshedpur FC – January 10
*Fixture list for Kerala Blasters FC till January 11
On your marks! 🏁#YennumYellow pic.twitter.com/NkDEKYAyA1
— K e r a l a B l a s t e r s F C (@KeralaBlasters) November 17, 2020