റാമോസ് റയൽ വിടുമെന്നുറപ്പാവുന്നു?

റയൽ മാഡ്രിഡ് പ്രതിരോധനിര താരവും നായകനുമായ സെർജിയോ റാമോസ് ക്ലബ്ബ് വിടാൻ സാധ്യതകളേറുന്നു. പുതുതായി വരുന്ന റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ്‌ മുന്നോട്ട് വെച്ച പുതിയ ഓഫറും താരം നിരസിച്ചിട്ടുണ്ട്. കൂടാതെ മറ്റുള്ള ക്ലബുകളുടെ ഓഫറുകൾ താരം പരിഗണിച്ചേക്കുമെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ എൽ ചിരിങ്കിറ്റോയിലെ മാധ്യമപ്രവർത്തകനായ ജോസെഫ് പെട്രറോൾ ആണ് പുതിയ ചർച്ചകളുടെ വിശദീകരണങ്ങൾ നൽകിയത് ഇതുപ്രകാരം താരവും റയൽ പ്രസിഡന്റ്‌ പെരെസും തമ്മിൽ യാതൊരു വിധത്തിലുള്ള ധാരണയിലും എത്തിയിട്ടില്ല. റാമോസ് റയലിന്റെ ഓഫർ നിരസിച്ചുവെന്നും വരുന്ന ജൂൺ മുപ്പതിന് താരം ക്ലബ് വിടുമെന്നുമാണ് ഇവരുടെ അവകാശവാദം.

നിലവിൽ റയൽ പ്രസിഡന്റ്‌ പേരെസ് റാമോസിന് മുന്നിൽ രണ്ടു വർഷത്തെ കരാർ ഓഫർ ചെയ്തിട്ടുണ്ട്. പക്ഷെ താരത്തിന്റെ നിലവിലെ സാലറിയിൽ പത്ത് ശതമാനം കുറക്കുമെന്നാണ് ഈ ഓഫറിൽ പറയുന്നത്. എന്നാൽ ഇത് സ്വീകരിക്കാൻ നായകൻ ഒരുക്കമല്ല. സാലറി കുറക്കാൻ പാടില്ല എന്ന് മാത്രമല്ല സാലറി വർധിപ്പിക്കണമെന്നാണ് റാമോസിന്റെ ആവിശ്യം. ഇതോടെ ക്ലബും താരവും തമ്മിൽ ധാരണയിൽ എത്താതെ പിരിയുകയായിരുന്നു. മറ്റുള്ള ക്ലബുകളുടെ ഓഫറുകൾ താൻ കേൾക്കുമെന്ന് റാമോസ് പെരസിനോട് പറഞ്ഞതായും എൽ ചിരിങ്കിറ്റോ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ഏതായാലും ഈ വാർത്തകൾ ഒന്നും തന്നെ റയൽ ആരാധകർക്ക്‌ ശുഭകരമല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!