ഫക്കുണ്ടോ പെരേര ബ്ലാസ്റ്റേഴ്‌സ് വിടുന്നു? കിബുവിന് പറയാനുള്ളത് ഇങ്ങനെ !

ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി മധ്യനിര താരം ഫക്കുണ്ടോ പെരേര കാഴ്ച്ചവെക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങൾക്ക്‌ പിന്നിൽ ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. രണ്ട് അസിസ്റ്റുകൾ ഈ സീസണിൽ അർജന്റീനക്കാരനായ ഈ താരം സ്വന്തം പേരിൽ എഴുതിചേർത്തിട്ടുണ്ട്. താരത്തിന്റെ സെറ്റ്പീസുകളും കേരള ബ്ലാസ്റ്റേഴ്‌സിന് വലിയൊരു മുതൽക്കൂട്ടാണ്.

എന്നാൽ ഈ ജനുവരി ട്രാൻസ്ഫറിൽ താരത്തെ തങ്ങളുടെ തട്ടകത്തിൽ എത്തിക്കാൻ എടികെ മോഹൻ ബഗാൻ ശ്രമിക്കുന്നുണ്ട് എന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. താരത്തെ എടികെ സമീപിച്ചുവെന്ന് ചില പ്രധാനപ്പെട്ട മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു. അദ്ദേഹം പ്രധാനപ്പെട്ട താരമാണെന്നും സാധാരണരീതിയിൽ തന്നെയാണ് അദ്ദേഹവുമായി ഇടപഴകുന്നത് എന്നുമാണ് കിബു ഇതേകുറിച്ച് അറിയിച്ചത്.

” സാധാരണരീതിയിൽ തന്നെയാണ് ഞങ്ങൾ ഫക്കുണ്ടോ പെരേരയുമായി ഇടപഴകുന്നതും മുന്നോട്ട് പോവുന്നതും. ഞങ്ങളെ സംബന്ധിച്ചെടുത്തോളം അദ്ദേഹം പ്രധാനപ്പെട്ട ഒരു താരമാണ്. ക്ലബ്ബിന് വേണ്ടി വളരെ നല്ല രീതിയിൽ ഉള്ള പെർഫോമൻസ് ആണ് അദ്ദേഹം കാഴ്ച്ചവെക്കുന്നത്. ബാക്കിയുള്ളതൊന്നും ക്ലബ്ബിനെ ബാധിക്കുന്ന കാര്യമല്ല ” കിബു പറഞ്ഞു. താരത്തെ എത്തിക്കാൻ വേണ്ടി എടികെ അന്വേഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ അതൊന്നും തങ്ങളെ ബാധിക്കില്ല എന്ന നിലപാടിലാണ് കിബു വിക്കുന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!