റയലിന് സമനില, ബാഴ്സക്ക് പ്രതീക്ഷ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ റയലിന് സമനിലകുരുക്ക്.ഗെറ്റാഫെയാണ് റയലിനെ സമനിലയിൽ തളച്ചത്. ഇരുടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ കഴിയാതെ സമനിലയിൽ പിരിയുകയായിരുന്നു.ഗെറ്റാഫെയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ റയലിനെ ഭീതിയിലാഴ്ത്തിയ പ്രകടനമാണ് അവർ കാഴ്ച്ചവെച്ചത്. ഗോൾകീപ്പർ തിബൗട്ട് കോർട്ടുവയും ഡിഫൻഡർ എഡർ മിലിറ്റാവോയുമാണ് ഗെറ്റാഫെ ഗോൾ നേടുന്നതിൽ നിന്നും തടഞ്ഞു നിർത്തിയത്. സമനില വഴങ്ങിയത് റയലിന് ലീഗിൽ തിരിച്ചടിയേൽപ്പിച്ചു.നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ.31 മത്സരങ്ങളിൽ നിന്ന് 67 പോയിന്റാണ് റയലിന്റെ സമ്പാദ്യം.70 പോയിന്റുള്ള അത്ലറ്റിക്കോയാണ് ഒന്നാമത്.അതേസമയം ഒരു മത്സരം കുറച്ചു കളിച്ച ബാഴ്സക്ക് 65 പോയിന്റാണുള്ളത്.അടുത്ത മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ ബാഴ്‌സക്ക് റയലിനെ മറികടക്കാൻ സാധിക്കും. ഇതോടെ ലാലിഗയിൽ കടുത്ത കിരീടപ്പോരാട്ടമാണ് നടക്കുന്നത്.

ഒട്ടനവധി സൂപ്പർ താരങ്ങൾ ഇല്ലാതെ റയൽ ഇന്നലെ കളിക്കളത്തിലേക്ക് ഇറങ്ങിയത്.ബെൻസിമ, ക്രൂസ്, കാസമിറോ,മെന്റി, കാർവഹാൽ, റാമോസ്, വരാനെ എന്നിവരൊന്നും ഇല്ലാതെ റയൽ കളത്തിലേക്കിറങ്ങിയത്. അത്കൊണ്ട് തന്നെ കാര്യമായൊന്നും ചെയ്യാൻ റയലിന് സാധിക്കാതെ പോവുകയായിരുന്നു. അതേസമയം ഗെറ്റാഫെയാവട്ടെ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തു.ഗെറ്റാഫെയുടെ പല മുന്നേറ്റങ്ങളുടെയും അന്തകനായത് കോർട്ടുവയായിരുന്നു. ഏതായാലും ഇനിയുള്ള മൽസരങ്ങൾ റയലിനും സിദാനും ഏറെ നിർണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *