ഡെംബലെയെ ബാഴ്സയിൽ നിന്നും റാഞ്ചാൻ ക്ലോപിന്റെ ലിവർപൂൾ !

ബയേൺ മ്യൂണിക്കിൽ നിന്നും സൂപ്പർ താരം തിയാഗോ അൽകാന്ററയെ എത്തിച്ചതിന് പിന്നാലെ മറ്റൊരു സൂപ്പർ താരത്തെ കൂടി ടീമിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ലിവർപൂൾ. ബാഴ്സയുടെ മുന്നേറ്റനിര താരം ഉസ്മാൻ ഡെംബലെയെയാണ് ക്ലോപ് ഇപ്പോൾ നോട്ടമിട്ടിരിക്കുന്നത്. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഫ്രഞ്ച് താരമായ ഡെംബലെയെ ലോണിൽ എത്തിക്കാനാണ് ക്ലോപിന്റെ ശ്രമം. ഇക്കാര്യം ബാഴ്സയുമായി ലിവർപൂൾ സംസാരിച്ചിട്ടുണ്ട്. നിലവിലുള്ള സ്‌ക്വാഡിന്റെ ശക്തി വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്ലോപ്.മുൻ ബാഴ്സ മിഡ്‌ഫീൽഡർ ആയ തിയാഗോ ക്ലബ്ബിൽ എത്തിയതോടെ മധ്യനിരയിൽ ഉള്ള താരങ്ങൾക്കിടയിൽ സ്ഥാനത്തിനായി മത്സരം വർധിക്കുമെന്നാണ് ക്ലോപ് കണക്കുകൂട്ടുന്നത്.

അത്‌ തന്നെയാണ് ഡെംബലെയെ മുന്നേറ്റനിരയിൽ എത്തിച്ചു കൊണ്ട് ക്ലോപ് ഉദ്ദേശിക്കുന്നതും. മാനേ, സലാ, ഫിർമിഞ്ഞോ എന്നിവരോടൊപ്പം മത്സരിക്കാൻ ഡെംബലെ എത്തിയാൽ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനായേക്കും. താരത്തിന്റെ സ്പീഡും സ്കില്ലും തുണയാകും എന്നാണ് ക്ലോപിന്റെ പ്രതീക്ഷ. എന്നാൽ ഡെംബലെയെ ബാഴ്സ ലോണിൽ വിടുമോ എന്ന് സംശയമാണ്. ചെറിയൊരു ട്രാൻസ്ഫർ ഫീയും ബാഴ്സക്ക് നൽകുന്നതോടൊപ്പം താരത്തിന്റെ സാലറിയും ഒഴിഞ്ഞു കിട്ടും എന്നാണ് ബാഴ്സക്കുള്ള ഗുണം. കഴിഞ്ഞ മൂന്ന് സീസണിലും താരത്തെ കൊണ്ട് വലിയ രീതിയിൽ ഉള്ള ഗുണം ബാഴ്സക്ക് ലഭിച്ചിട്ടില്ല. പരിക്കുകൾ ആയിരുന്നു താരത്തിന് വിലങ്ങു തടിയായത്.താരത്തെ ബാഴ്സ കയ്യൊഴിയുമോ എന്ന് സംശയമാണ്. സുവാരസ് പുറത്തേക്ക് പോവാനിരിക്കെ, മുന്നേറ്റനിരയിൽ മികച്ച താരങ്ങളുടെ അഭാവം കൂമാനെ അലട്ടുന്നുണ്ട്. ഇത്തരമൊരു അവസ്ഥയിൽ ഡെംബലെ കൂടി പോയാൽ കൂമാൻ ബുദ്ദിമുട്ടും.

Leave a Reply

Your email address will not be published. Required fields are marked *