ഡിഫൻ്റർക്ക് പരിക്ക്, ബാഴ്സക്ക് ഇരുട്ടടി

ക്വീക്കെ സെറ്റിയെനും FC ബാഴ്സലോണക്കും ഇത് നല്ല കാലമല്ല! ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് ഒരുങ്ങുന്ന അവർക്ക് പ്രതിരോധ നിരയിലെ താരങ്ങളുടെ പരിക്ക് തിരിച്ചടിയാവുകയാണ്. അവരുടെ യുവ ഡിഫൻ്റർ ജോർഹെ ക്യുയൻകക്ക് പരിക്ക് പറ്റിയതാണ് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. താരത്തിന് അഡക്ടർ ഇഞ്ചുറിയാണ് പിണഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന് ചാമ്പ്യൻസ് ലീഗിലെ നാപ്പോളിക്കെതിരെയുള്ള മത്സരം കളിക്കാനാവില്ല എന്നുറപ്പായിരിക്കുകയാണ്. ഇതോടെ ബാഴ്സ സ്ക്വോഡിൽ പൂർണ്ണ ഫിറ്റ്നസിൽ ഒരേ ഒരു സെൻ്റർ ബാക്ക് മാത്രമേയുള്ളൂ എന്ന അവസ്ഥയായി.

ജറാദ് പീക്കെ മാത്രമാണിപ്പോൾ ബാഴ്സയുടെ സെൻ്റർ ബാക്കുമാരിൽ പൂർണ്ണ ഫിറ്റ്നസിൽ ഉള്ളത്. സാമുവെൽ ഉംറ്റിറ്റിക്ക് പരിക്കാണ്. ക്ലമെൻ്റ് ലെംഗ്ലെറ്റ് പരിക്കിൽ നിന്നും മുക്തനായിട്ടുണ്ടെങ്കിലും മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. താരം ചെറിയ തോതിലുള്ള വർക്ക് ഔട്ടുകൾ തുടങ്ങിയിട്ടേയുള്ളൂ. ഫോർത്ത് ചോയ്സ് സെൻ്റർ ബാക്കായ റൊണാൾഡ് അറൗജോക്ക് പരിക്ക് പറ്റി കളത്തിന് പുറത്തായ വാർത്ത വന്നത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. ഈ സാഹചര്യത്തിൽ ബാഴ്സലോണ Bയുടെ കളിക്കാരനായ ജോർഗെ ക്യുയെൻക നാപ്പോളിക്കെതിരെ കാക്കാനുള്ള സ്ക്വോഡിലേക്ക് തെരഞ്ഞെടുക്കപ്പെടും എന്നുറപ്പായിരുന്നു. ഒരു പക്ഷേ അദ്ദേഹത്തിന് ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാനുള്ള സാധ്യതയുമുണ്ടായിരുന്നു. അതാണിപ്പോൾ പരിക്കിൻ്റെ രൂപത്തിൽ ഇല്ലാതായിരിക്കുന്നത്. ഇതോടെ പ്രതിരോധം കാക്കാൻ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് സെറ്റിയെൻ്റെ സംഘം.

Leave a Reply

Your email address will not be published. Required fields are marked *