അർജന്റൈൻ സൂപ്പർ താരത്തിന് പിന്നാലെ ബ്രസീലിയൻ യുവതാരത്തെ കൂടി റാഞ്ചാൻ സിറ്റി!
ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാഞ്ചസ്റ്റർ സിറ്റി ഒരു അർജന്റൈൻ സൂപ്പർതാരത്തെ സ്വന്തമാക്കിയത്.റിവർപ്ലേറ്റിൽ നിന്നും ജൂലിയൻ ആൽവരസിനെയാണ് സിറ്റി ടീമിലെത്തിച്ചത്.എന്നാൽ ഈ സീസൺ അവസാനം വരെ താരം റിവർപ്ലേറ്റിൽ ലോണിൽ തുടരും. അടുത്ത സീസൺ മുതലാണ് ആൽവരസ് സിറ്റിക്ക് വേണ്ടി കളിച്ചു തുടങ്ങുക.
ഇപ്പോഴിതാ മറ്റൊരു യുവപ്രതിഭയെ കൂടി ടീമിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുള്ളത്.അത്ലറ്റിക്കോ മിനയ്റോയുടെ ബ്രസീലിയൻ താരമായ സാവിയോയെയാണ് സിറ്റി സ്വന്തമാക്കാനൊരുങ്ങുന്നത്.17 കാരനായ താരത്തിന് വേണ്ടി 6.5 മില്യൺ യുറോ മുടക്കാൻ സിറ്റി തയ്യാറായിട്ടുണ്ട്.താരത്തിന്റെ മെഡിക്കൽ ഉടനെ ഉണ്ടാവുമെന്നാണ് പ്രമുഖ മാധ്യമമായ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) February 21, 2022
ആഴ്സണൽ,ആർബി സാൽസ്ബർഗ്,ആർബി ലീപ്സിഗ് എന്നിവരൊക്കെ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ താരത്തെ സ്വന്തമാക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് നിലവിൽ സിറ്റിയുള്ളത്.അത്ലറ്റിക്കോ മിനയ്റോയുടെ സീനിയർ ടീമിന് വേണ്ടി 2020-ലാണ് താരം അരങ്ങേറ്റം കുറിച്ചത്. ക്ലബ്ബുമായി സിറ്റി കരാറിലെത്തിയാലും ഈ സീസണിൽ സാവിയോ ബ്രസീൽ തന്നെ തുടർന്നേക്കും.
ഗബ്രിയേൽ ജീസസ്,എടേഴ്‌സൺ,ഫെർണാണ്ടിഞ്ഞോ എന്നിവരൊക്കെ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കുന്ന ബ്രസീലിയൻ താരങ്ങൾ ആണ്.ഈയിടെ യുവതാരം കയ്കിയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിരുന്നു.എഫ്എ കപ്പിലും പ്രീമിയർ ലീഗിലും സിറ്റിക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാൻ കയ്കിക്ക് സാധിച്ചിരുന്നു.