യുണൈറ്റഡിനെ വിറപ്പിച്ചത് കോപൻഹേഗൻ ഗോൾകീപ്പർ, പ്ലെയർ റേറ്റിംഗ് അറിയാം !
ഇന്നലെ യുവേഫ യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുണൈറ്റഡ് എഫ്സി കോപൻഹെഗനെ മറികടന്നത്. അതും പെനാൽറ്റിയിലൂടെ ലഭിച്ച ഗോളായിരുന്നു അത്. ബ്രൂണോയും മാർഷ്യലും ഗ്രീൻവുഡും റാഷ്‌ഫോർഡും പോഗ്ബയും അടങ്ങുന്ന താരനിരക്ക് ഒരു ഗോൾ പോലും നേടാൻ കഴിയാതെ പോയതിന് പിന്നിലെ കാരണം കോപൻഹേഗൻ ഗോൾ കീപ്പർ ജോൺസൺ മാത്രമാണ്. പതിമൂന്ന് സേവുകളാണ് താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതിൽ പലതും ഗോളെന്നുറച്ച ഷോട്ടുകൾ ആയിരുന്നു. എന്നിരുന്നാലും ബ്രൂണോയുടെ പെനാൽറ്റിക്ക് മുമ്പിൽ താരം കീഴടങ്ങുകയായിരുന്നു. ഇതിനാൽ തന്നെ ഹൂ സ്‌കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം ഏറ്റവും കൂടുതൽ റേറ്റിംഗ് ഈ ഗോൾകീപ്പർക്കാണ്. 8.5 ആണ് താരത്തിന്റെ റേറ്റിംഗ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ആകെ 7.05 റേറ്റിംഗ് ലഭിച്ചപ്പോൾ കോപൻഹേഗന് 6.53 റേറ്റിംഗ് ലഭിച്ചു. ഇന്നലത്തെ യുണൈറ്റഡ് താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Karl-Johan Johnsson shocked the World against Manchester United pic.twitter.com/bmw6VrjQyP
— dikobrown (@dikobrown) August 11, 2020
മാഞ്ചസ്റ്റർ യുണൈറ്റഡ് : 7.05
മാർഷ്യൽ : 8.3
റാഷ്ഫോർഡ് : 7.3
ബ്രൂണോ ഫെർണാണ്ടസ് : 8.1
ഗ്രീൻവുഡ് : 6.4
ഫ്രെഡ് : 7.0
പോഗ്ബ : 7.8
വില്യംസ് : 7.5
മഗ്വയ്‌ർ : 7.5
ബെയ്‌ലി : 6.6
വാൻബിസാക്ക : 7.7
റോമെറോ : 6.5
ലിന്റോൾഫ് : 6.5
ലിംഗാർഡ് : 6.0
മക്ടോമിനെ : 6.1
El PARTIDAZO de Karl-Johan Johnsson ante el equipo.
— Red Devils Chile (@RedDevilsChile1) August 11, 2020
¡1️⃣3️⃣ ATAJADAS OFICIALES!
¿De dónde sacó el Kobenhavn a Karl- Johan Johnsson? Sin duda una bestialidad bajo los tres palos y todo un espectáculo. ¡Qué locura!🤯🔥
Una actuación increíble. 🧤#RESPECT👍#GGMU #ManUnited #MUFC pic.twitter.com/x0W6FqVan1