UCL ഗ്രൂപ്പ് സ്റ്റേജിലെ ഏറ്റവും മികച്ച ഇലവൻ, ആരൊക്കെ ഇടം നേടി?

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ഒട്ടുമിക്ക പ്രമുഖ ക്ലബ്ബുകളും പ്രീ ക്വാർട്ടറിലേക്ക് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ആയ മാഞ്ചസ്റ്റർ യുണൈറ്റഡ്,ന്യൂകാസിൽ യുണൈറ്റഡ്, വമ്പൻമാരായ AC മിലാൻ എന്നിവരൊക്കെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവുകയാണ് ചെയ്തിട്ടുള്ളത്. അതേസമയം റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് മുന്നോട്ടുവരുന്നത്.

ഗ്രൂപ്പ് ഘട്ടം അവസാനിച്ചതിന് പിന്നാലെ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഇലവൻ ഗോൾ ഡോട്ട് കോം പ്രസിദ്ധീകരിച്ചിട്ടുണ്ട്.എടുത്ത് പറയേണ്ട കാര്യം സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പേ,ഏർലിംഗ് ഹാലന്റ്,വിനീഷ്യസ് എന്നിവർക്കൊന്നും ടീമിൽ ഇടം ലഭിച്ചിട്ടില്ല എന്നതാണ്. മറിച്ച് ഇംഗ്ലീഷ് താരങ്ങൾ ആധിപത്യം പുലർത്തിയ ഒരു മുന്നേറ്റ നിരയാണ് കാണാൻ കഴിയുക.ഏതായാലും ആ ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.

GK: Yann Sommer (Inter)
RB: Sacha Boey (Galatasaray)
CB: Mats Hummels (Borussia Dortmund)
CB: Igor Zubeldia (Real Sociedad)
LB: David Raum (RB Leipzig)
CM: Warren Zaire-Emery (Paris Saint-Germain)
CM: Martin Zubimendi (Real Sociedad)
CM: Rasmus Falk (Copenhagen)
RW: Bukayo Saka (Arsenal)
CF: Harry Kane (Bayern Munich)
LW: Jude Bellingham (Real Madrid)

ഇതാണ് ഗോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും മികച്ച ഇലവൻ. പല സുപ്രധാന താരങ്ങളും ഈ 11ൽ ഇടം നേടിയിട്ടില്ല. ഇതേക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങൾക്ക് പങ്കുവെക്കാം.

Leave a Reply

Your email address will not be published. Required fields are marked *