UCL ഗ്രൂപ്പ്‌ ഘട്ടത്തിൽ പിഎസ്ജിയുടെ എതിരാളികൾ ആരൊക്കെ? സാധ്യതകൾ ഇങ്ങനെ!

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയെ സംബന്ധിച്ചിടത്തോളം യുവേഫ ചാമ്പ്യൻസ് ലീഗ് കിട്ടാക്കനിയാണ്. കഴിഞ്ഞ തവണ സെമിയിൽ അടിതെറ്റിയ അവർക്ക്‌ അതിന് മുമ്പ് ഫൈനലിലായിരുന്നു തലകുനിച്ചു മടങ്ങേണ്ടി വന്നത്. എന്നാൽ ഇത്തവണ പിഎസ്ജി രണ്ടും കല്പിച്ചുള്ള വരവാണ്. ഒരുപിടി സൂപ്പർ താരങ്ങളെയാണ് ഈ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയിട്ടുള്ളത്. നിലവിൽ മെസ്സി, നെയ്മർ, എംബപ്പേ, റാമോസ്, ഡോണ്ണാരുമ തുടങ്ങിയ വമ്പൻ താര നിര തന്നെ പിഎസ്ജിക്കുണ്ട്.

ഏതായാലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ ഘട്ടത്തിൽ പിഎസ്ജിക്ക്‌ ആരൊക്കെ നേരിടേണ്ടി വരുമെന്നുള്ളത് വ്യക്തമായിട്ടില്ല. എന്നിരുന്നാലും അതിന്റെ സാധ്യതകളെ നമുക്കൊന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനുള്ള പോട്ടുകൾ ഇങ്ങനെയാണ്…

പോട്ട് 1-ലുള്ള ടീമുകൾ ഇവയൊക്കെയാണ്…ചെൽസി, വിയ്യാറയൽ, അത്ലറ്റിക്കോ,ബയേൺ, ഇന്റർ മിലാൻ,ലില്ലി, സ്പോർട്ടിങ് ലിസ്ബൺ,മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ്…

ഇതിൽ സ്വന്തം രാജ്യത്തിൽ നിന്നുള്ള ലില്ലിയെ പിഎസ്ജിക്ക്‌ ഗ്രൂപ്പ്‌ ഘട്ടത്തിൽ നേരിടേണ്ടി വരില്ല.ബാക്കിയുള്ള ടീമുകളിൽ ഒന്നിനെ പിഎസ്ജി നേരിടേണ്ടി വന്നേക്കും.

ഇനി പോട്ട് 2-ലാണ് പിഎസ്ജി ഉൾപ്പെട്ടിരിക്കുന്നത്.പിഎസ്ജിയെ കൂടാതെ റയൽ മാഡ്രിഡ്‌, എഫ്സി ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ്,ലിവർപൂൾ, സെവിയ്യ,ബൊറൂസിയ ഡോർട്മുണ്ട് എന്നിവരാണ് ഇടം നേടിയിട്ടുള്ളത്. ഈ ടീമുകളിൽ ആരെയും ഗ്രൂപ്പ്‌ ഘട്ടത്തിൽ പിഎസ്ജിക്ക്‌ നേരിടേണ്ടി വരില്ല.

പോട്ട് 3-യിൽ എഫ്സി പോർട്ടോ,അയാക്സ്,ആർബി ലീപ്സിഗ്, അറ്റലാന്റ,സെനിത്, ബെൻഫിക്ക എന്നിവരാണ് ഇടം നേടിയിട്ടുള്ളത്. കൂടാതെ യോഗ്യത മത്സരം കളിച്ചു വരുന്ന രണ്ട് ടീമുകൾക്ക്‌ കൂടി ഇതിൽ അവസരം ഉണ്ട്. ഈ ടീമുകളിൽ ഒന്നിനെ പിഎസ്ജി നേരിടേണ്ടി വരും.

പോട്ട് 4-ൽ ക്ലബ് ബ്രൂഗെ, യങ് ബോയ്സ്,എസി മിലാൻ, മാൽമോ,വോൾഫ്സ്ബർഗ് എന്നിവരാണ് ഇടം നേടിയിട്ടുള്ളത്.ഇനി മൂന്ന് ടീമുകൾക്ക്‌ കൂടി അവസരമുണ്ട്. ഇവരിൽ ഒരു ടീമിനെയും പിഎസ്ജി ഗ്രൂപ്പ്‌ ഘട്ടത്തിൽ നേരിടേണ്ടി വരും.

ബെസിക്റ്റസ്,ഡൈനാമോ കീവ്,ആർബി സാൽസ്‌ബർഗ്,ബ്രോണ്ട്ബി,മൊണാക്കോ,ഷാക്തർ ഡോണസ്‌ക്ക്‌,ഡൈനാമോ സാഗ്രബ്,ഷെറിഫ് ടിറാസ്‌പോൾ എന്നിവരാണ് യോഗ്യത തേടുന്ന ക്ലബുകൾ. ഇതിൽ മൊണാക്കോ ഒഴികെയുള്ള ഏത് ടീമിനെയും ഗ്രൂപ്പ്‌ ഘട്ടത്തിൽ പിഎസ്ജി നേരിടാനുള്ള സാധ്യതയുണ്ട്.

ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് പിഎസ്ജി. ചാമ്പ്യൻസ് ലീഗിൽ സൂപ്പർ താരങ്ങൾ എല്ലാവരും തന്നെ ബൂട്ടണിയുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ഫുട്ബോൾ ലോകവും.

Leave a Reply

Your email address will not be published. Required fields are marked *