തോൽവിയിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു, ചാമ്പ്യൻസ് ലീഗിൽ റയലിന്റെ കഷ്ടകാലം തുടരുന്നു !
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ തോൽവിയിൽ തലനാരിഴക്ക് രക്ഷപ്പെട്ട് റയൽ മാഡ്രിഡ്. എൺപത്തിയേഴാം മിനുട്ട് വരെ രണ്ട് ഗോളുകൾക്ക് പിറകിലായിരുന്നു റയൽ മാഡ്രിഡ് പിന്നീട് അവസാനനിമിഷങ്ങളിൽ രണ്ടെണ്ണം തിരിച്ചടിച്ച് സമനില പിടിച്ചെടുക്കുകയായിരുന്നു. ജർമ്മൻ ക്ലബായ ബൊറൂസിയ മോൺഷെൻഗ്ലാഡ്ബാഷാണ് റയൽ മാഡ്രിഡിനെ 2-2 എന്ന സ്കോറിന് സമനിലയിൽ തളച്ചത്. ഗ്ലാഡ്ബാഷിന് വേണ്ടി മാർക്കസ് തുറാം ഇരട്ട ഗോളുകൾ നേടിയപ്പോൾ കരിം ബെൻസിമ, കാസമിറോ എന്നിവരാണ് റയൽ മാഡ്രിഡിന്റെ ഗോളുകൾ നേടിയത്. സമനിലയോടെ റയൽ മാഡ്രിഡിന്റെ കഷ്ടകാലം തുടരുകയാണ്. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ റയൽ മാഡ്രിഡിന് ഇപ്പോൾ കേവലം ഒരു പോയിന്റ് മാത്രമാണ് ഉള്ളത്. ഗ്രൂപ്പിൽ അവസാനസ്ഥാനക്കാരുമാണ്. നാലു പോയിന്റുള്ള ഷാക്തർ ഡോണസ്ക്കാണ് ഒന്നാമത്.
🗣️ @Casemiro: "We fought until the end, and that's how we need to continue."#HalaMadrid | #RMUCL pic.twitter.com/oCsmpC76P7
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) October 27, 2020
അസെൻസിയോ, ബെൻസിമ, വിനീഷ്യസ് എന്നിവരെ അണിനിരത്തിയാണ് റയൽ സിദാൻ ആദ്യ ഇലവൻ പുറത്ത് വിട്ടത്. എന്നാൽ സിദാന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നതാണ് കണ്ടത്. 33-ആം മിനുട്ടിൽ തുറാം ആദ്യ ഗോൾ നേടി. പ്ലീയുടെ അസിസ്റ്റിൽ നിന്നായിരുന്നു. 58-ആം മിനുട്ടിൽ തുറാം വീണ്ടും ഗോൾനേടിയതോടെ റയൽ മാഡ്രിഡിന്റെ നില പരുങ്ങലിലായി. പരിക്ക് മാറിയ ഹസാർഡ് എഴുപതാം മിനുട്ടിൽ കളത്തിലിറങ്ങി. 87-ആം മിനുട്ടിലാണ് ബെൻസിമയുടെ ഗോൾ വരുന്നത്. കാസമിറോ ഹെഡ് ചെയ്തു നൽകിയ പന്ത് മനോഹരമായി ബെൻസിമ ഫിനിഷ് ചെയ്യുകയായിരുന്നു. പിന്നീടും ആക്രമണം കടുപ്പിച്ച റയൽ മാഡ്രിഡ് സമനില ഗോളിനായി കിണഞ്ഞു പരിശ്രമിച്ചു. ഫലമായി 93-ആം മിനുട്ടിൽ സെർജിയോ റാമോസ് നൽകിയ പന്ത് കാസമിറോ വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. സമനില നേടിയാലും റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗിലെ സ്ഥിതിഗതികൾ ഒരല്പം ഗുരുതരമാണ്. വരുന്ന മത്സരങ്ങളിൽ വിജയം നേടിയില്ലെങ്കിൽ റയൽ മാഡ്രിഡ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവേണ്ടി വരും.
🏁 FT: @borussia_en 2-2 @realmadriden
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) October 27, 2020
⚽ Thuram 33', 58'; @Benzema 87', @Casemiro 90'+3'#RMUCL | #Emirates pic.twitter.com/boDGn7CXV0