PSGയുടെ ഫൈനൽ പ്രവേശം, പിറന്നത് നിരവധി റെക്കോർഡുകൾ

ചാമ്പ്യൻസ് ലീഗിൻ്റെ ചരിത്രത്തിലാദ്യമായി PSG ഫൈനലിൽ കടന്നിരിക്കുകയാണ്. ഇന്ന് പുലർച്ചെ നടന്ന സെമി ഫൈനൽ മത്സരത്തിൽ ജർമ്മൻ ക്ലബ്ബ് RB ലീപ്സിഗിനെതിരെ എതിരില്ലത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചുകൊണ്ടാണ് അവർ ഫൈനലിന് യോഗ്യത നേടിയത്. ഈ മത്സരത്തിൽ സ്കോർ ചെയ്തതോടെ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി 34 മത്സരങ്ങളിൽ PSG ഇപ്പോൾ ഗോൾ നേടിക്കഴിഞ്ഞു. UCLൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ സ്കോർ ചെയ്തതിൻ്റെ റെക്കോർഡ് റയൽ മാഡ്രിഡിനൊപ്പം PSGയും പങ്കിടുന്നു. ഇത്തരത്തിലുള്ള നിരവധി റെക്കോർഡുകളാണ് ഈ മത്സരത്തിൽ പിറന്നിരിക്കുന്നത്.

മത്സരത്തിൽ പിറന്ന പ്രധാന റെക്കോർഡുകളും കണക്കുകളും

  1. ഫ്രാൻസിൽ നിന്നും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്ന അഞ്ചാമത്തെ ക്ലബ്ബാണ് PSG. ഇംഗ്ലണ്ടിൽ നിന്നും (8ക്ലബ്ബുകൾ) ഇറ്റിലിയിൽ നിന്നും (6ക്ലബ്ബുകൾ) ജർമ്മനിയിൽ നിന്നും ( 6ക്ലബ്ബുകൾ) മാത്രമാണ് ഇതിനേക്കാൾ കൂടുതൽ ടീമുകൾ UCL ഫൈനൽ കളിച്ചിട്ടുള്ളത്.
  2. PSG ആദ്യമായാണ് UCL ഫൈനലിൽ എത്തുന്നത്. ഇതിന് മുമ്പ് അവർ 110 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതോടെ ഫൈനലിൽ എത്തും മുമ്പ് ഏറ്റവും അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ടീമായി അവർ മാറി. നേരത്തെ ഫൈനലിന് യോഗ്യത നേടും മുമ്പ് 90 UCL മത്സരങ്ങൾ കളിച്ച ആഴ്സണലിൻ്റെ പേരിലായിരുന്നു ഈ റെക്കോർഡ്.
  3. ഈ സീസണിൽ UCLൽ ഏഞ്ചൽ ഡി മരിയ 3 ഗോളുകളും 6 അസിസ്റ്റുകളും ഇതുവരെ സ്വന്തം പേരിൽ കുറിച്ചുകഴിഴിഞ്ഞു. ഈ സീസണിൽ ഏറ്റവും അധികം അസിസ്റ്റുകൾ നൽകിയ താരമാണ് അദ്ദേഹം.
  4. 2013-14 സീസണിൽ നെയ്മർ UCLൽ അരങ്ങേറിയ ശേഷം 24 അസിസ്റ്റുകളാണ് താരത്തിൻ്റെ പേരിലുള്ളത്. ഇക്കാലയളവിൽ ഏറ്റവും അധികം അസിസ്റ്റുകൾ നൽകിയത് നെയ്മറാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ (21), ഏഞ്ചൽ ഡി മരിയ (17), ലൂയി സുവാരസ് (16) എന്നിവരാണ് അദ്ദേഹത്തിന് പിന്നിലുള്ളത്.
  5. ഈ മത്സരത്തിൽ ഗോളടിച്ചതോടെ കഴിഞ്ഞ സീസൺ മുതലുള്ള കണക്കെടുത്താൽ ജുവാൻ ബെർനാറ്റിൻ്റെ പേരിൽ 5 UCLഗോളുകളായി. ഇക്കാലയളവിൽ ഏറ്റവും അധികം ചാമ്പ്യൻസ് ലീഗ് ഗോൾ നേടിയ ഡിഫൻ്ററാണദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *