PSGയുടെ ജയം : ചില കണക്കുകളും റെക്കോർഡുകളും
PSG യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ സെമി ഫൈനലിൽ കടന്നു. ക്വോർട്ടർ ഫൈനലിൽ അവസാന മിനുട്ടുകളിൽ നേടിയ 2 ഗോളുകളുടെ ബലത്തിൽ ഇറ്റാലിയൻ ക്ലബ്ബ് അറ്റലാൻ്റയെ 2-1 എന്ന മാർജിനിലാണവർ മറികടന്നത്. 25 വർഷത്തിന് ശേഷമാണ് PSG ചാമ്പ്യൻസ് ലീഗിൻ്റെ സെമി ഫൈനലിൽ കടക്കുന്നത്. 1994/95 സീസണിലാണവർ ഇതിന് മുമ്പ് സെമിയിലെത്തിയിട്ടുള്ളത്. ഈ മത്സരത്തിൽ പിറന്ന ചില പ്രധാന റെക്കോർഡുകളും കണക്കുകളും താഴെ ചേർക്കുന്നു:
2 – @PSG_English have reached the semi-finals of the Champions League for the second time in their history after 1994/95. Relief. pic.twitter.com/KNUVx5dhFW
— Optajean (@OptaJean) August 12, 2020
- എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരങ്ങൾ ഒഴിവാക്കിയാൽ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ 90 മിനുട്ട് വരെ പുറകിൽ നിന്ന ശേഷം വിജയിച്ച് കയറുന്ന നാലാമത്തെ ടീമാണ് PSG. നേരത്തെ Manchester United vs Bayern Munich (1999 ഫൈനൽ), Bayern Munich vs Chelsea (2005 QF) Borussia Dortmund vs Malaga (2013 QF) എന്നീ മത്സരങ്ങൾ ഇത്തരത്തിൽ വിധി എഴുതപ്പെട്ടിട്ടുണ്ട്.
- ചാമ്പ്യൻസ് ലീഗിൽ ഒരു ഇറ്റാലിയൻ ക്ലബ്ബിനെതിരെയുള്ള PSGയുടെ ആദ്യ വിജയമാണിത്. ഇതിന് മുമ്പ് നടന്ന 6 മത്സരങ്ങളിൽ 4 സമനിലകളും 2 തോൽവികളുമായിരുന്നു ഫലം. ഈ മത്സരങ്ങളിൽ ഒന്നും അവർക്ക് ക്ലീൻ ഷീറ്റ് നേടാനുമായില്ല!
- അറ്റലാൻ്റക്കെതിരെ 16 ഡ്രിബ്ലിംഗുകളാണ് നെയ്മർ പൂർത്തിയാക്കിയത്. 2008ൽ ലയണൽ മെസ്സി മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടത്തിയ പ്രകടനത്തിന് ശേഷം ഒരു താരം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇത്രയും ഡ്രിബ്ലിംഗ് നടത്തുന്നത് ആദ്യമാണ്.
- മത്സരത്തിൻ്റെ ആദ്യ പകുതിയിൽ നെയ്മർ 2 ബിഗ് ചാൻസുകളാണ് നഷ്ടപ്പെടുത്തിയത്. ഇതിന് മുമ്പ് നെയ്മർ കളിച്ച 11 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ആകെ 2 ബിഗ് ചാൻസുകൾ മാത്രമേ താരം നഷ്ടപ്പെടുത്തിയിരുന്നുള്ളൂ!
- PSGയെ നാടകീയമായ വിജയത്തിലേക്ക് നയിച്ച 2 ഗോളുകൾ തമ്മിൽ 182 സെക്കൻ്റുകളുടെ സമയ വ്യത്യാസമാണുണ്ടായിരുന്നത്.
16 – Neymar completed 16 dribbles against Atalanta tonight, the most by a player in a single Champions League match since Lionel Messi v Manchester United in April 2008. Twist. #ATAPSG pic.twitter.com/WpT1ONRZVV
— OptaJoe (@OptaJoe) August 12, 2020