MNM നെ പിടിച്ചു കെട്ടാൻ പാടുപെടും :തുറന്ന് സമ്മതിച്ച് യുവന്റസ് സൂപ്പർ താരം!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ യുവന്റസാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു പോരാട്ടം അരങ്ങേറുക.
ഈ മത്സരത്തിൽ ഏവരും ഉറ്റുനോക്കുന്നത് ലയണൽ മെസ്സി,നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ കൂട്ടുകെട്ടിലേക്കാണ്. മൂവ്വരും ഇന്ന് യുവന്റസിന് തലവേദന സൃഷ്ടിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല.ഇക്കാര്യം യുവന്റസ് ഡിഫന്ററായ ബൊനൂച്ചിയും തുറന്നുപറഞ്ഞിട്ടുണ്ട്. ഈ മൂന്ന് താരങ്ങളെയും തടയണമെങ്കിൽ അധ്വാനിക്കേണ്ടി വരുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ബൊനൂച്ചിയുടെ വാക്കുകൾ ഇങ്ങനെയാണ്.
Leonardo Bonucci says Max Allegri wanted to ease pressure on Juventus and believes the Old Lady must ‘have fun’ against PSG tomorrow. https://t.co/o3LJrYVAUu #Juve #Juventus #Bonucci #PSG #UCL #Calcio
— footballitalia (@footballitalia) September 5, 2022
“എംബപ്പേ അസാധാരണമായ ഒരു താരമാണ്. ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറാനുള്ള എല്ലാതും അദ്ദേഹത്തിന്റെ കൈവശമുണ്ട്.ശരിയായ മെന്റാലിറ്റി അദ്ദേഹത്തിന് ഉണ്ട് എന്നുള്ള കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്. എപ്പോഴും ഇമ്പ്രൂവ് ആവാൻ ആഗ്രഹിക്കുന്ന ഒരു താരമാണ് അദ്ദേഹം.എംബപ്പേയെ നേരിടുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. കൂടാതെ മെസ്സിയും നെയ്മറും അവർക്കുണ്ട്. അവരെ തടയണമെങ്കിൽ ഞങ്ങൾ ടീം ഒന്നടങ്കം അധ്വാനിക്കേണ്ടി വരും ” ഇതാണ് ബൊനൂച്ചി പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ ഒരൊറ്റ മത്സരത്തിൽ പോലും പിഎസ്ജി പരാജയം അറിഞ്ഞിട്ടില്ല. ആ അപരാജിത കുതിപ്പ് തുടരാനുറച്ചാവും പിഎസ്ജി ഇന്ന് കളത്തിൽ ഇറങ്ങുക.