MNM ത്രയത്തെ എങ്ങനെ തടയും? പെപ് പറയുന്നു!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കരുത്തരുടെ പോരാട്ടമാണ് അരങ്ങേറുന്നത്. യൂറോപ്പിലെ വമ്പൻ ശക്തികളായ പിഎസ്ജിയും മാഞ്ചസ്റ്റർ സിറ്റിയുമാണ് മുഖാമുഖം വരുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് പിഎസ്ജിയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

ഈ മത്സരത്തിൽ പിഎസ്ജിയുടെ MNM ത്രയത്തെയായിരിക്കും പെപ് ഗ്വാർഡിയോളക്ക്‌ നേരിടേണ്ടി വരിക. ഈ ത്രയത്തെ എങ്ങനെ തടയുമെന്ന് ചോദ്യത്തിന് എനിക്കറിയില്ല എന്ന മറുപടിയാണ് പെപ് നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സിറ്റിയുടെ പരിശീലകൻ.

” ഇത്രയും ക്വാളിറ്റിയുള്ള ഒരു ക്ലബ്ബിനെതിരെ എങ്ങനെ കളിക്കുമെന്നറിയില്ല.എങ്ങനെ ആ മുന്നേറ്റനിരയെ തടയും എന്ന കാര്യവും എനിക്കറിയില്ല.അവർ മികച്ച താരങ്ങളാണ്. ഇത്തരം പ്രതിഭകളെ നിയന്ത്രിക്കൽ ബുദ്ധിമുട്ട് ആണ്.തീർച്ചയായും ഞങ്ങൾ നല്ല രൂപത്തിൽ പ്രതിരോധം തീർക്കേണ്ടിയിരിക്കുന്നു.അസാധാരണ താരങ്ങൾ ആണ് അവർ.വ്യക്തിപരമായും ടീമായും അവർ മികച്ചവരാണ് എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ് ” പെപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *