MNM തിളങ്ങിയപ്പോൾ വിജയം തുടർന്ന് PSG,ജയം നേടി റയലും സിറ്റിയും,ചെൽസിക്കും യുവന്റസിനും നിരാശ തന്നെ!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് മികച്ച വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മക്കാബി ഹൈഫയെ പിഎസ്ജി പരാജയപ്പെടുത്തിയത്.സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ എന്നിവർ ഗോളുകൾ നേടിയതോടെയാണ് പിഎസ്ജിക്ക് വിജയം സാധ്യമായത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് പിഎസ്ജി തിരിച്ചുവരവ് നടത്തിയത്.
ലയണൽ മെസ്സി,വെറാറ്റി എന്നിവരാണ് അസിസ്റ്റുകൾ കരസ്ഥമാക്കിയത്.ഇതോടെ ചാമ്പ്യൻസ് ലീഗ് തുടർച്ചയായ രണ്ട് ജയങ്ങൾ കരസ്ഥമാക്കിയ പിഎസ്ജി ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. അതേസമയം ഗ്രൂപ്പിലെ മറ്റൊരു വമ്പൻമാരായ യുവന്റസ് വീണ്ടും പരാജയം രുചിച്ചു. ഒന്നിനെതിരെ 2 ഗോളുകൾക്ക് ബെൻഫികയാണ് യുവന്റസിനെ പരാജയപ്പെടുത്തിയത്.
Nouvelle victoire pour nos Parisiens en @ChampionsLeague grâce à des buts de Messi, Mbappé et Neymar Jr #𝗠𝗔𝗖𝗣𝗦𝗚 @mhfootballclub 1⃣-3⃣ @PSG_inside
— Paris Saint-Germain (@PSG_inside) September 14, 2022
⚽️ Messi 37'
⚽️ @KMbappe 69'
⚽️ @neymarjr 88'
🟥🟦 #AllezParis pic.twitter.com/sumJkRLm0m
മറ്റൊരു മത്സരത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡ് ജയം തുടർന്നിട്ടുണ്ട്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ ലീപ്സിഗിനെ പരാജയപ്പെടുത്തിയത്.വാൽവെർദെ,അസെൻസിയോ എന്നിവരാണ് ഗോളുകൾ നേടിയത്.വിനീഷ്യസ്,ക്രൂസ് എന്നിവർ അസിസ്റ്റുകൾ കരസ്ഥമാക്കി. അതേസമയം ഡോർട്മുണ്ടിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചു.ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് സിറ്റി വിജയം നേടിയത്.സ്റ്റോൺസ് സിറ്റിയുടെ സമനില ഗോൾ നേടിയപ്പോൾ ഹാലന്റ് സിറ്റിയുടെ വിജയഗോൾ കണ്ടെത്തുകയായിരുന്നു.
അതേസമയം ആദ്യ മത്സരത്തിൽ അട്ടിമറി തോൽവി ഏറ്റുവാങ്ങിയ ചെൽസിക്ക് രണ്ടാം മത്സരത്തിലും വിജയം നേടാൻ കഴിഞ്ഞിട്ടില്ല.സാൽസ്ബർഗ് 1-1 സ്കോറിന് ചെൽസിയെ സമനിലയിൽ തളക്കുകയായിരുന്നു.സ്റ്റെർലിങ്ങായിരുന്നു ചെൽസിയുടെ ഗോൾ നേടിയത്. നാപോളി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റേഞ്ചേഴ്സിനെ പരാജയപ്പെടുത്തി. അതേസമയം സെവിയ്യയും കോപൻഹേഗനും നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.