35 ഗോളുകൾ, കൊഴിഞ്ഞു പോയത് ഗോൾ മഴ പെയ്ത രാത്രി!
യുവേഫ ചാമ്പ്യൻസ് ലീഗിലെ മൂന്നാം റൗണ്ട് പോരാട്ടങ്ങളായിരുന്നു ഇന്നലെ നടന്നിരുന്നത്. വമ്പൻ ടീമുകളെല്ലാം ഇന്നലെ കളത്തിലുണ്ടായിരുന്നു.ആകെ എട്ട് മത്സരങ്ങളാണ് ഇന്നലെ അരങ്ങേറിയത്. ഈ എട്ട് മത്സരങ്ങളിൽ നിന്നായി 35 ഗോളുകളാണ് ഇന്നലെ പിറന്നത്. അതായത് ഗോൾ മഴ പെയ്ത ഒരു രാത്രിയാണ് നമ്മിൽ നിന്നും കൊഴിഞ്ഞു പോയത്.
🔵 First Champions League goal for Cole Palmer!#UCL pic.twitter.com/WUlLO6EN3l
— UEFA Champions League (@ChampionsLeague) October 19, 2021
ക്ലബ് ബ്രൂഗെയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മത്സരത്തിൽ ആകെ ആറു ഗോളുകളാണ് പിറന്നത്. മത്സരത്തിൽ 5-1 ന് മാഞ്ചസ്റ്റർ സിറ്റി വിജയിക്കുകയായിരുന്നു.
🟢⚪️ Sebastián Coates ⚽️⚽️#UCL pic.twitter.com/3SGePJkyMK
— UEFA Champions League (@ChampionsLeague) October 19, 2021
അതേസമയം ബെസിക്റ്റസും സ്പോർട്ടിങ്ങും തമ്മിലുള്ള മത്സരത്തിലും ആകെ അഞ്ച് ഗോളുകൾ പിറന്നു. മത്സരത്തിൽ 4-1നാണ് സ്പോർട്ടിങ് വിജയിച്ചത്.
🇦🇷 34th time Lionel Messi has scored two or more goals in a Champions League game ⚽️⚽️#UCL pic.twitter.com/LXROIcZfqk
— UEFA Champions League (@ChampionsLeague) October 19, 2021
പിന്നീട് നടന്ന പിഎസ്ജി vs ലീപ്സിഗ് മത്സരത്തിലും ഗോളുകൾ പെയ്തു. ആകെ അഞ്ച് ഗോളുകൾ പിറന്ന മത്സരത്തിൽ 3-2 ന് പിഎസ്ജിയാണ് വിജയിച്ചത്. സൂപ്പർ താരം ലയണൽ മെസ്സി 2 ഗോളുകൾ നേടി എന്നുള്ളതാണ് ശ്രദ്ധേയം.
🔵⚪️ Luis Díaz the hero for Porto again!#UCL pic.twitter.com/8keLcB5Kjq
— UEFA Champions League (@ChampionsLeague) October 19, 2021
മറ്റൊരു മത്സരത്തിൽ പോർട്ടോയോട് ഒരു ഗോളിന് എസി മിലാൻ പരാജയപ്പെട്ടു.ഇന്നലെ ഏറ്റവും ഗോളുകൾ കുറഞ്ഞ മത്സരമായിരുന്നു പോർട്ടോ vs എസി മിലാൻ.
🔴 Liverpool beat 10-man Atlético in a thriller!
— UEFA Champions League (@ChampionsLeague) October 19, 2021
⏰⚽️0⃣8⃣ Salah
⏰⚽️1⃣3⃣ Keïta
⏰⚽️2⃣0⃣ Griezmann
⏰⚽️3⃣4⃣ Griezmann
⏰⚽️7⃣8⃣ Salah #UCL pic.twitter.com/m6iegTHQm6
അത്ലറ്റിക്കോയും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിലും ആകെ 5 ഗോളുകൾ പിറന്നു.3-2 എന്ന സ്കോറിന് ലിവർപൂൾ ജയം സ്വന്തമാക്കുകയായിരുന്നു. സലാ, ഗ്രീസ്‌മാൻ എന്നീ സൂപ്പർ താരങ്ങൾ ഈ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി.
What. A. Performance.
— UEFA Champions League (@ChampionsLeague) October 19, 2021
⚪️🔴 Ajax equal their biggest home win in the Champions League
⚫️🟡Dortmund suffer their heaviest defeat in this competition
Sum up this @AFCAjax team in three words 👇#UCL pic.twitter.com/RflORYUrCD
അയാക്സ് Vs ഡോർട്മുണ്ട് മത്സരത്തിലും ഗോൾ മഴ പെയ്തു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അയാക്സ് ഡോർട്മുണ്ടിനെ നാണം കെടുത്തി വിട്ടത്.
⚫️🔵💪
— UEFA Champions League (@ChampionsLeague) October 19, 2021
⚽️ Dzeko, Vidal, De Vrij #UCL pic.twitter.com/eue7bmVXRf
ഇന്റർ Vs ഷെറിഫ് മത്സരത്തിലും ആകെ നാല് ഗോളുകളാണ് പിറന്നത്.3-1 എന്ന സ്കോറിന് ഇന്റർ മിലാൻ ജയം സ്വന്തമാക്കി.മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റുമായി വിദാൽ തിളങ്ങിയിരുന്നു.
⚪️Real Madrid have now scored 22 goals in their last 7 games against Ukrainian clubs…
— UEFA Champions League (@ChampionsLeague) October 19, 2021
⚽️ Vinícius Júnior (2), Rodrygo, Benzema #UCL pic.twitter.com/jYoUj0pcji
ഷാക്തർ Vs റയൽ മത്സരത്തിലും ഗോൾ മഴ പെയ്തു. ആകെ അഞ്ച് ഗോളുകളാണ് ഈ മത്സരത്തിൽ പിറന്നത്. അഞ്ചും റയലിന്റെ വകയായിരുന്നു. സൂപ്പർ താരം വിനീഷ്യസ് ജൂനിയർ രണ്ട് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. ഏതായാലും ഇന്നത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഗോൾ മഴ തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.