11 വർഷത്തിനുശേഷം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ, വികാരഭരിതനായി റ്യൂസ്!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന രണ്ടാം പാദ സെമിഫൈനൽ പോരാട്ടത്തിലും വിജയം നേടാൻ ബൊറൂസിയക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് ബൊറൂസിയ പിഎസ്ജിയെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഹമ്മൽസ് നേടിയ ഹെഡർ ഗോളാണ് ബൊറൂസിയക്ക് വിജയം സമ്മാനിച്ചത്. ഇരു പാദങ്ങളിലുമായി എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബൊറൂസിയ പിഎസ്ജിയെ പരാജയപ്പെടുത്തിയത്.

ഇതോടെ 11 വർഷത്തിനുശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കാൻ ബൊറൂസിയക്ക് സാധിച്ചിട്ടുണ്ട്. ഇതിനു മുൻപ് 2013ലായിരുന്നു ബൊറൂസിയ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചിരുന്നത്. ഒന്നിനെതിരെ 2 ഗോളുകൾക്ക് അന്ന് ബയേണിനോട് ഇവർ പരാജയപ്പെടുകയും കിരീടം നഷ്ടപ്പെടുകയുമായിരുന്നു. ഇംഗ്ലണ്ടിലെ വെമ്പ്ലിയിൽ വെച്ചുകൊണ്ടായിരുന്നു അന്ന് മത്സരം നടന്നിരുന്നത്. ഇത്തവണത്തെ ഫൈനൽ മത്സരവും വെമ്പ്ലിയിൽ വെച്ച് കൊണ്ട് തന്നെയാണ് നടക്കാൻ പോകുന്നത്.

ആ ഫൈനലിൽ ബൊറൂസിയയുടെ ഭാഗമായ രണ്ടു താരങ്ങളാണ് ഹമ്മൽസും റ്യൂസും. അവർ ഇപ്പോഴും ബൊറൂസിയക്കൊപ്പമുണ്ട്. 11 വർഷത്തിനുശേഷം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താൻ സാധിച്ചതിൽ റ്യൂസ് വളരെയധികം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ വെമ്പ്ലിയിലേക്ക് പോവുകയാണ്. ഇത് വളരെയധികം ക്രെസിയാണ്.ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു. പത്തിലധികം വർഷത്തിനുശേഷം ഞങ്ങൾ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ പോകുന്നു. ഇത് ഞങ്ങളുടെ നിമിഷമാണ്. ഞങ്ങൾക്ക് ആ കിരീടം നേടേണ്ടതുണ്ട് ” ഇതാണ് റ്യൂസ് പറഞ്ഞിട്ടുള്ളത്.

ദീർഘകാലത്തെ സേവനത്തിനുശേഷം റ്യൂസ് ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഒരു ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തുകൊണ്ട് യാത്രയാക്കാൻ ബൊറൂസിയക്ക് സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *