ഹാലന്റും സിറ്റിയും പൊളിച്ചടുക്കി,ബയേണിന് വൻ തോൽവി!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗ് നടന്ന ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ മറ്റൊരു കരുത്തരായ ബയേണിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. സ്വന്തം മൈതാനത്താണ് ഇത്തരത്തിലുള്ള ഒരു വിജയം സിറ്റി കരസ്ഥമാക്കിയിട്ടുള്ളത്. ഈ ജയത്തോടുകൂടി സെമിഫൈനലിന്റെ തൊട്ടരികിലെത്താൻ സിറ്റിക്ക് കഴിഞ്ഞു.
പതിവുപോലെ മത്സരത്തിൽ സൂപ്പർ താരം ഏർലിംഗ് ഹാലന്റ് തിളങ്ങുകയായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമാണ് അദ്ദേഹം ഈ മത്സരത്തിൽ സ്വന്തമാക്കിയിട്ടുള്ളത്. മത്സരത്തിന്റെ 27ആം മിനിട്ടിലാണ് സിറ്റി ലീഡ് നേടുന്നത്. സിൽവയുടെ അസിസ്റ്റിൽ നിന്ന് റോഡ്രിയാണ് ഗോൾ കണ്ടെത്തിയിരുന്നത്.
90. Out of this world! ⭐️
— Manchester City (@ManCity) April 11, 2023
🔵 3-0 🔴 #ManCity pic.twitter.com/psMcliHzwH
പിന്നീട് 70ആം മിനിട്ടിലാണ് ബെർണാഡോ സിൽവ തന്റെ ഗോൾ നേടുന്നത്.ഹാലന്റിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ പിറന്നിരുന്നത്. ആറ് മിനിട്ടിനു ശേഷം ഹാലന്റിന്റെ ഗോൾ പിറന്നു.സ്റ്റോൺസായിരുന്നു അസിസ്റ്റ് നൽകിയിരുന്നത്. ഇതോടുകൂടി ബയേൺ തോൽവി സമ്മതിക്കുകയായിരുന്നു.
ഇനി ബയേണിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് രണ്ടാം പാദം അരങ്ങേറുക. ആ മത്സരത്തിൽ മൂന്നോ അതിലധികമോ ഗോളുകൾ നേടി കൊണ്ട് തിരിച്ചുവരിക എന്നുള്ളത് ടുഷലിന്റെ സംഘത്തെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്.